ഗാന്ധി ജയന്തി, നവരാത്രി, ദുർഗ്ഗാ പൂജ മുതൽ ദീപാവലി വരെ; രാജ്യത്ത് ബാങ്കുകൾക്ക് 15 ദിവസം അവധി

ദീപാവലി, സപ്തമി, ദസറ തുടങ്ങിയ നിരവധി ഉത്സവങ്ങൾ കാരണം രാജ്യത്തെ ബാങ്കുകൾ അവധിയായിരിക്കും

Bank Holidays in October 2024 From Gandhi Jayanti, Navratri, Durga Puja to Diwali: Banks to remain closed for 15 days

ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം സമയബന്ധിതമായി ചെയ്തു തീർക്കേണ്ട സാമ്പത്തിക ഇടപാടുകൾ ബാങ്ക് അവധി ദിവസം ചെയ്യാൻ പ്ലാൻ ചെയ്താൽ അബദ്ധമാകും. അതിനാൽ ബാങ്ക് ഏതൊക്കെ ദിവസങ്ങളിൽ അടഞ്ഞു കിടക്കുമെന്ന് മനസിലാക്കണം. വിവിധ ദേശീയ, പ്രാദേശിക അവധികൾ കാരണം ഒക്ടോബറിലെ ബാങ്കുകൾ 15 ദിവസത്തേക്ക് അടച്ചിടും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ആശ്രയിച്ച് അവധിദിനങ്ങൾ വ്യത്യാസപ്പെടാം  ദീപാവലി, സപ്തമി, ദസറ തുടങ്ങിയ നിരവധി ഉത്സവങ്ങൾ കാരണം രാജ്യത്തെ ബാങ്കുകൾ തുറക്കില്ല. 

2024 ഒക്ടോബറിലെ ബാങ്ക് അവധിദിനങ്ങൾ

ഒക്ടോബർ 1: സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജമ്മു കശ്മീരിൽ ബാങ്കുകൾ അടച്ചിടും. 

ഒക്ടോബർ 2: മഹാത്മാഗാന്ധി ജയന്തി - രാജ്യത്തെ ബാങ്കുകൾക്ക് അവധി

ഒക്ടോബർ 3: നവരാത്രി ജയ്പൂരിൽ ബാങ്ക് അവധി

ഒക്ടോബർ 5: ഞായറാഴ്ച

ഒക്ടോബർ 10: ദുർഗാ പൂജ/ദസറ (മഹാ സപ്തമി) - അഗർത്തല, ഗുവാഹത്തി, കൊഹിമ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ഒക്ടോബർ 11: ദസറ (മഹാനവമി)/ആയുധ പൂജ/ദുർഗാപൂജ അഗർത്തല, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഇംഫാൽ, ഇറ്റാനഗർ, കൊഹിമ, കൊൽക്കത്ത, പട്‌ന, ഷില്ലോങ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഒക്ടോബർ 12: രണ്ടാം ശനിയാഴ്ച 

ഒക്ടോബർ 13: ഞായറാഴ്ച

ഒക്ടോബർ 14: ദുർഗ്ഗാ പൂജ ഗാങ്ടോക്കിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ഒക്ടോബർ 16: ലക്ഷ്മി പൂജ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ഒക്ടോബർ 17: മഹർഷി വാൽമീകി ജയന്തി ബെംഗളൂരു, ഗുവാഹത്തി, ഷിംല എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ഒക്ടോബർ 20: ഞായറാഴ്ച

ഒക്ടോബർ 26: രണ്ടാം ശനിയാഴ്ച

ഒക്ടോബർ 27: ഞായറാഴ്ച

ഒക്ടോബർ 31: ദീപാവലി - അഹമ്മദാബാദ്, ഐസ്വാൾ, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ് - ആന്ധ്രപ്രദേശ്, ഹൈദരാബാദ് - തെലങ്കാന, ഇറ്റാനഗർ, ജയ്പൂർ, കാൺപൂർ, കൊച്ചി, കൊഹിമ, കൊൽക്കത്ത, ലഖ്നൗ, ന്യൂഡൽഹി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ഷിംല, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. 
 

Latest Videos
Follow Us:
Download App:
  • android
  • ios