ഓഗസ്റ്റിൽ ബാങ്കുകൾക്ക് 13 ദിവസം അവധി; ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്ക് അവധി ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് വഴി ബാങ്ക് ഇടപാടുകൾ നടത്താവുന്നതാണ്,

Bank Holidays August 2024: Lenders To Remain Closed For 13 Days This Month, Check Full List

ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിവിട്ട, ബാങ്ക് അവധികളുടെ പട്ടിക പ്രകാരം ഓഗസ്റ്റിൽ 13 ദിവസം ബാങ്കുകൾ അടച്ചിരിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും പ്രാദേശിക അവധിയും ചേർന്നുള്ള പട്ടികയാണ് ഇത്. 

ബാങ്ക് അവധി ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് വഴി ബാങ്ക് ഇടപാടുകൾ നടത്താവുന്നതാണ്, നിക്ഷേപത്തിനോ പിൻവലിക്കലിനോ എടിഎമ്മുകൾ ഉപയോഗിക്കാം, കൂടാതെ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബാങ്ക് വെബ്‌സൈറ്റുകൾ എന്നിവയിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും. ബാങ്കിൽ നേരിട്ടെത്തി ചെയ്യേണ്ട കാര്യങ്ങൾക്ക് മാത്രമായിരിക്കും അവധികൾ ബാധിക്കുക. ഈ മാസം നിരവധി അവധി ദിവസങ്ങൾ ഉള്ളതിനാൽ, അതിനനുസരിച്ച് നിങ്ങളുടെ ബാങ്ക് സന്ദർശനങ്ങൾ ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.

2024 ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ

ഓഗസ്റ്റ് 3: കേർപൂജയോടനുബന്ധിച്ച് അഗർത്തലയിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 4: ഞായറാഴ്ച
ഓഗസ്റ്റ് 8: 'ടെൻഡോങ് ലോ റം ഫാത്ത്' പ്രമാണിച്ച് ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഓഗസ്റ്റ് 10: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 11: ഞായറാഴ്ച
ഓഗസ്റ്റ് 13: ദേശാഭിമാനി ദിനത്തോടനുബന്ധിച്ച് ഇംഫാലിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ഓഗസ്റ്റ് 18: ഞായറാഴ്ച
ഓഗസ്റ്റ് 19: രക്ഷാബന്ധൻ പ്രമാണിച്ച് ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 20: ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് കേരളത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 24: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 25: ഞായറാഴ്ച
ഓഗസ്റ്റ് 26: ജന്മാഷ്ടമി പ്രമാണിച്ച് ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും

Latest Videos
Follow Us:
Download App:
  • android
  • ios