Bank Holidays 2022 August : ആഗസ്റ്റിൽ എത്ര ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും? അവധി ദിനങ്ങൾ അറിയാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദില്ലി: സാമ്പത്തിക കടമകൾ നിറവേറ്റുകയും ഒരു രാജ്യത്തിന്റെയും ജനങ്ങളുടെയും സാമ്പത്തിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കുകൾ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിന് ബാങ്കുകൾക്ക് ഉത്തരവാദിത്തമുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമായ പ്രവർത്തനങ്ങളാണ് ബാങ്കുകൾ നിർവഹിക്കുന്നത്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. അതു കൊണ്ട് തന്നെ ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകൾ അവധി എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 2022 ആഗസ്റ്റ് മാസത്തിൽ 10 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
ഈ തീയതികളിൽ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടെങ്കിൽ ആഗസ്‌റ്റിന് മുമ്പ് അത് ചെയ്യുന്നതാണ് നല്ലത്. പ്രധാനമായും, ബാങ്ക് അവധി ദിനങ്ങൾ പ്രാദേശികമോ ദേശീയമോ ആണ്. പ്രാദേശിക അവധി ദിനങ്ങൾ പ്രദേശ കേന്ദ്രീകൃതവും ഒരു പ്രത്യേക സംസ്ഥാനവുമായി ബന്ധപ്പെട്ടതുമാണ്. അതേ സമയം ദേശീയ അവധി ദിനങ്ങൾ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ബാധകവുമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ ഇവയാണ്
- ആഗസ്റ്റ് 1 - തിങ്കൾ - TendongLho Rum Faat - സിക്കിമിൽ ബാങ്ക് അവധി ആയിരിക്കും
- ആഗസ്റ്റ് 9 - ചൊവ്വാഴ്ച - മുഹറം - ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി ആയിരിക്കും
- ആഗസ്റ്റ് 12 - വെള്ളി - രക്ഷാബന്ധൻ - ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി ആയിരിക്കും
- ആഗസ്റ്റ് 12 - വെള്ളി - ഝൂലാൻ പൂർണിമ- ഒറീസയിൽ ബാങ്കുകൾ അടച്ചിടും
- ആഗസ്റ്റ് 15 - തിങ്കൾ - സ്വാതന്ത്യദിനം - ബാങ്ക് അവധിയായിരിക്കും
- ആഗസ്റ്റ് 16 - ചൊവ്വാഴ്ച - ഡി ജൂർ ട്രാൻസ്ഫർ ഡേ - പുതുച്ചേരിയിൽ ബാങ്ക് അവധി
- ആഗസ്റ്റ് 16 - ചൊവ്വാഴ്ച - പാഴ്സി ന്യൂ ഇയർ - ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി
- ആഗസ്റ്റ് 19 - വെള്ളിയാഴ്ച - ജന്മാഷ്ടമി - ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി
- ആഗസ്റ്റ് 29 - തിങ്കൾ - ഹർത്താലിക തീജ് - ഛത്തീസ്ഗഡ്, സിക്കിം എന്നിവിടങ്ങളിൽ ബാങ്ക് അവധി
- ആഗസ്റ്റ് 31 - ബുധനാഴ്ച - ഗണേശ ചതുർത്ഥി - ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി