ജനുവരിയിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല? ബാങ്ക് അവധികൾ അറിയാം
ആർബിഐയുടെ അവധി പട്ടിക പ്രകാരം ബാങ്ക് അവധികൾ പ്രാദേശികമായും അല്ലാതെയും ഉണ്ട്.
പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടെങ്കിൽ ബാങ്കിന്റെ അവധികൾ അറിഞ്ഞിരിക്കണം. കാരണം, അവസാന അവസരത്തിലേക്ക് മാറ്റിവെക്കുന്ന സാമ്പത്തിക കാര്യങ്ങൾക്കായി ബാങ്കിലെത്തുമ്പോൾ ബാങ്ക് അവധിയാണെങ്കിൽ എല്ലാം കുഴയും
ആർബിഐയുടെ അവധി പട്ടിക പ്രകാരം ബാങ്ക് അവധികൾ പ്രാദേശികമായും അല്ലാതെയും ഉണ്ട്. രാജ്യവ്യാപകമായി ആഘോഷിക്കുന്ന വൈവിധ്യമാർന്ന പ്രാദേശിക ഉത്സവങ്ങളും സാംസ്കാരിക പരിപാടികളും കാരണം ഇന്ത്യയിലെ ബാങ്ക് അവധികൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്
2025 ജനുവരിയിലെ ബാങ്ക് അവധികൾ
• ജനുവരി 1, 2025 (ബുധൻ) - ഇംഗ്ലീഷ് പുതുവർഷം
• ജനുവരി 5 - ഞായർ
• ജനുവരി 6, 2025 (തിങ്കൾ) - ഗുരു ഗോവിന്ദ് സിംഗ് ജയന്തി
• ജനുവരി 11 - രണ്ടാം ശനി
• ജനുവരി 12, 2025 (ഞായർ) - സ്വാമി വിവേകാനന്ദ ജയന്തി
• ജനുവരി 13, 2025 (തിങ്കൾ) - ഹസാറത്ത് അലിയുടെ ജന്മദിനം
• ജനുവരി 13, 2025 (തിങ്കൾ) - ലോഹ്രി
• ജനുവരി 14, 2025 (ചൊവ്വ) - മകര സംക്രാന്തി
• ജനുവരി 14, 2025 (ചൊവ്വാഴ്ച) - പൊങ്കൽ
• ജനുവരി 19 - ഞായർ
• ജനുവരി 25 - നാലാം ശനി
• ജനുവരി 26, 2025 (ഞായർ) - റിപ്പബ്ലിക് ദിനം.