വീട് വാങ്ങൽ എളുപ്പമാക്കാൻ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോ​ഗിക്കാം

ഹോം ലോൺ അപേക്ഷ ലളിതമായി ചെയ്യാം നിങ്ങളുടെ EMI തീരുമാനിക്കാം എളുപ്പത്തിൽ.

bajaj finserv emi calculator for home loan

വായ്പയെടുത്ത് ഒരു വീട് വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടോ? ലോൺ എങ്ങനെ വേണം എന്ന തീരുമാനം നിങ്ങളെ കുഴപ്പിക്കാം. പക്ഷേ, Bajaj Housing Finance Home Loan EMI Calculator ഉപയോ​ഗിച്ച് എളുപ്പത്തിൽ EMI കണക്കാക്കാം. ലോൺ തുക, പലിശ, ലോൺ കാലയളവ് എന്നിവ നൽകിയാൽ മാസം അടക്കേണ്ട തുക കണ്ടെത്താം. ബജറ്റ് അനുസരിച്ച് തീരുമാനങ്ങളും എടുക്കാം.

EMI കാൽക്കുലേറ്റർ ഉപയോ​ഗിച്ച് ലോൺ അപേക്ഷയിൽ എങ്ങനെ എളുപ്പം തീർപ്പുണ്ടാക്കാം എന്ന് ഈ ലേഖനത്തിലൂടെ പഠിക്കാം. കൂടാതെ ലോൺ ആപ്ലിക്കേഷൻ എങ്ങനെ സു​ഗമമാക്കാം എന്നും അറിയാം. Bajaj Finserv App നിങ്ങളെ എങ്ങനെ ഇക്കാര്യത്തിൽ സഹായിക്കും എന്നും ഇതിലൂടെ അറിയാം.

ഹോം ലോൺ അനുഭവം സിമ്പിളാക്കാം

Bajaj Housing Finance Home Loan EMI Calculator ഉപയോ​ഗിച്ച് ഹോം ലോൺ എളുപ്പത്തിൽ മനസ്സിലാക്കാം. എങ്ങനെയാണ് ഈ ആപ്പ് നിങ്ങളെ സഹായിക്കുക എന്ന് നോക്കാം.

  • യൂസർ സൗഹൃദ ഇന്റർഫേസ്: ലളിതമായ ഡിസൈൻ, ലോൺ അപേക്ഷ രീതികൾ, ആദ്യമായി ഉപയോഗിക്കുന്നവർക്ക് പോലും എളുപ്പത്തിൽ ലോൺ എടുക്കാം.
  • ഒറ്റയടിക്ക് EMI കണക്കാക്കാം: മാസം അടക്കേണ്ട തുക EMI calculator ഉപയോ​ഗിച്ച് കണക്കാക്കാം. ലോൺ തുക, പലിശ, ലോൺ കാലയളവ് എന്നിവ നൽകിയാൽ മതി.
  • ഫ്ലെക്സിബിൾ ലോൺ: പലതരത്തിലുള്ള ലോൺ തുകയും തിരിച്ചടവ് കാലയളവും ലഭ്യമാണ്. നിങ്ങൾക്ക് സൗകര്യത്തിന് അനുസരിച്ച് ലോൺ നിശ്ചയിക്കാം

ഈസിയായി ഹോം ലോൺ അപേക്ഷ

Bajaj Finserv App ഉപയോ​ഗിച്ച് ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നത് വളരെ എളുപ്പമാണ്.

  1. ആപ്പ് ഡൗൺലോഡ് ചെയ്യുക: ആപ്പ് സ്റ്റോറിൽ നിന്നും Bajaj Finserv App ഡൗൺലോഡ് ചെയ്യാം.
  2. ആപ്ലിക്കേഷൻ പൂർത്തിയാക്കാം: ആപ്പിൽ നിന്നും ഹോം ലോൺ ആപ്ലിക്കേഷൻ തെരഞ്ഞെടുക്കാം. വ്യക്തിവിവരങ്ങൾ നൽകാം. ഇതിൽ പേര്, മൊബൈൽ നമ്പർ, തൊഴിൽ എന്നിവ ഉൾപ്പെടുന്നു.
  3. രേഖകൾ അപ് ലോഡ് ചെയ്യാം: ഡിജിറ്റലായി രേഖകൾ അപ് ലോഡ് ചെയ്യാം. ഇത് വെരിഫിക്കേഷൻ എളുപ്പമാക്കുന്നു.
  4. വെരിഫൈ, സബ്മിറ്റ്: വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷ സമർപ്പിക്കാം. ആപ്പിൽ നിന്നും നേരിട്ട് നിങ്ങളുടെ അപേക്ഷയുടെ സ്ഥിതി അറിയാം.

Bajaj Finserv App ഉപയോ​ഗിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

പുത്തൻ ലോൺ ആപ്പുകളുടെ ആവിർഭാവത്തോടെ ലോൺ എടുക്കുന്നത് കൂടുതൽ എളുപ്പമായി. Bajaj Finserv App ഉപയോ​ഗിച്ച് ഭവന വായ്പകൾ എളുപ്പമാക്കാം. പ്രധാന ​ഗുണങ്ങൾ നോക്കാം.

  • സൗകര്യം: ബാങ്കിൽ നേരിട്ട് പോകേണ്ട, ദീർഘമായ കാത്തിരിപ്പ് വേണ്ട, വീട്ടിലിരുന്ന് തന്നെ ഹോം ലോൺ അപേക്ഷിക്കാം, യോഗ്യത പരിശോധിക്കാം, അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
  • തത്സമയ ട്രാക്കിങ്: ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയുന്നു. ഉടനടി അപ്ഡേറ്റുകൾ നൽകുന്നു.
  • രേഖകൾ ഡിജിറ്റൽ: ഡിജിറ്റൽ രൂപത്തിൽ രേഖകൾ കൈകാര്യം ചെയ്യാം. ഭരണപരമായ ഇടപെടലുകൾ കുറവ്.
  • പ്രീ-അപ്രൂവ്ഡ് ലോണുകളിലേക്ക് ഉടനടി ആക്സസ്: നിലവിലുള്ള ഉപയോക്താക്കൾക്ക് പ്രീ അപ്രൂവ്ഡ് ലോണുകളിലേക്ക് വേ​ഗത്തിൽ കടക്കാം.

 

ലോൺ ലഭിക്കൽ എളുപ്പമാക്കാനുള്ള ടിപ്സ്

നിങ്ങൾക്ക് അനുകൂലമായി ഒരു ലോൺ ലഭിക്കാൻ എന്തൊക്കെയാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നറിയാം.

  • ഒരു ശക്തമായ ക്രെഡിറ്റ് സ്കോർ: ഉയർന്ന ക്രെഡിറ്റ് സ്കോർ എന്നാൽ നിങ്ങൾക്ക് വിശ്വാസ്യതയുണ്ടെന്ന് അർഥം. കുറഞ്ഞ പലിശനിരക്കിലും വേഗത്തിലും ലോൺ കിട്ടും. സ്ഥിരമായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കൂ, ക്രെഡിറ്റ് സ്കോർ ഉയർത്താൻ നടപടിയെടുക്കൂ.
  • കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകാം: നിങ്ങളുടെ വരുമാനം, കടം എന്നിവ കൃത്യമായി നിങ്ങൾ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. തെറ്റായ വിവരങ്ങൾ ലോൺ നിരാകരിക്കാനോ വൈകാനോ ഇടയാക്കാം.
  • കൃത്യമായ ലോൺ സംഖ്യ: ആവശ്യമുള്ളത് മാത്രം വായ്പയെടുക്കുക. അനാവശ്യത്തിന് ലോൺ എടുത്താൽ ഉയർന്ന ഇ.എം.ഐ, സാമ്പത്തിക ഞെരുക്കം എന്നിവ പ്രതീക്ഷിക്കുക. ആപ്പുകളിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ തുക നിശ്ചയിക്കാം.
  • സമയത്ത് തിരിച്ചടവ്: നിലവിൽ നിങ്ങൾക്ക് വായ്പകളുണ്ടെങ്കിൽ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കാം. ഇത് ക്രെഡിറ്റ് ഹിസ്റ്ററി നല്ലതാക്കാൻ സഹായിക്കും. പുതിയ ഹോം ലോൺ അപേക്ഷയിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനവും ഉണ്ടാകും.

ഹോം ലോൺ കണക്കാക്കാം!

Bajaj Finserv App ഉപയോ​ഗിച്ച് ഹോം ലോൺ അനുഭവം എളുപ്പമാക്കാം. ഹോം ലോൺ ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ റിയൽ എസ്റ്റേറ്റ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാം. പുതിയ ലോണിന് അപേക്ഷ നൽകൽ, ബാലൻസ് ട്രാൻസ്ഫർ, പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടൽ എല്ലാം ഈ ആപ്പിലൂടെ നടക്കും. ഇപ്പോൾ തന്നെ നിങ്ങളുടെ ഭവന വായ്പ ഉറപ്പിക്കാൻ Bajaj Finserv App ഉപയോ​ഗിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios