അടൽ പെൻഷൻ യോജനയിൽ നിന്നും നികുതിദായകർ പുറത്ത്; മാറ്റം ഇന്ന് മുതൽ

ഇന്ന് മുതൽ നികുതിദായകർക്ക് അടൽ പെൻഷൻ യോജനയിൽ അംഗമാകാൻ സാധിക്കില്ല. ഇതുവരെ നൽകിയ പണം തിരികെ ലഭിക്കും. കാരണം ഇതാണ്. 
 

Atal Pension Yojana to end for taxpayers from today

പ്രായമായവരുടെ വരുമാനം സ്രോതസാണ് ഒരു പെൻഷൻ എന്നത്. ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടങ്ങളിൽ വർധക്യത്തിലേക്കുള്ള ധന സമാഹരണം ഭൂരിഭാഗം പേരും ആരംഭിക്കുന്നു. അടൽ പെൻഷൻ യോജന  പെൻഷൻ പദ്ധതിയിൽ നിരവധി പേരാണ് അംഗമായിരിക്കുന്നത്. എന്നാൽ ഒക്ടോബർ ഒന്ന് മുതൽ അതായത് ഇന്ന് മുതൽ അടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട് പുതിയ നിയമം നിലവിൽ വന്നു.  ധനമന്ത്രാലയത്തിന്റെ പുതിയ നിർദേശ പ്രകാരം ആദായനികുതിദായകർക്ക് ഇനി അടൽ പെൻഷൻ യോജനയിൽ അംഗമാകാൻ കഴിയില്ല. 

Read Also: ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ; റിപ്പോ ഉയർന്നതിന് പിന്നാലെ പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്

രാജ്യത്തെ തൊഴിലാളികൾക്ക്  സാമൂഹിക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി  2015 ജൂൺ 1 നാണ് സർക്കാർ അടൽ പെൻഷൻ യോജന അവതരിപ്പിച്ചത്. സാമ്പത്തികമായി ദുർബലരായ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 18നും 40നും ഇടയിൽ വയസ്സുള്ള ഏതൊരു ഇന്ത്യൻ പൗരനും സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ശാഖകൾ വഴി പദ്ധതിയിൽ ചേരാൻ കഴിയുമായിരുന്നു. 60 വയസ്സ് മുതൽ പെൻഷൻ ലഭിക്കും. വരിക്കാരന്റെ മരണശേഷം വരിക്കാരന്റെ ജീവിതപങ്കാളിക്ക് അതേ പെൻഷൻ നൽകും. വരിക്കാരന്റെയും പങ്കാളിയുടെ മരണശേഷം, വരിക്കാൻ 60 വയസ്സ് വരെ നിക്ഷേപിച്ച തുക നോമിനിക്ക് തിരികെ നൽകും.

എന്നാൽ, 2022 ഒക്ടോബർ ഒന്ന് മുതൽ, ആദായനികുതി നിയമപ്രകാരം ആദായനികുതിദായകനോ ആയിട്ടുള്ള ഏതൊരു പൗരനും അടൽ പെൻഷനിൽ ചേരാൻ അർഹതയുണ്ടാകില്ല. ഈ തിയതിക്ക് മുൻപ് പദ്ധതിയിൽ അംഗമായിട്ടുള്ളവർക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം ഇതുവരെ നിക്ഷേപിച്ച പണം തിരികെ ലഭിക്കും. 

Read Also: ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറുന്നു; ഈ മൂന്ന് നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ

ആദായ നികുതി നൽകുന്നവർ അടൽ പെൻഷൻ യോജന പദ്ധതി നഷ്ടമായതിൽ വിഷമിക്കേണ്ട ആവശ്യമില്ല. കാരണം നാഷണൽ പെൻഷൻ സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നീ നിക്ഷേപ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. എൻപിഎസിനെ അപേക്ഷിച്ച്  പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് റിസ്ക് കുറവാണ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios