ഹോം ലോൺ എങ്ങനെ എളുപ്പത്തിൽ ലഭിക്കും? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ
ഒരു ഹോം ലോണിന് അപേക്ഷിക്കുന്നുണ്ടെങ്കിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വായ്പാ തേടുന്നവർ ഈ മൂന്ന് കാര്യങ്ങൾ അറിഞ്ഞിരിക്കൂ
സ്വന്തമായി ഒരു വീട് എന്നുള്ളത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. സാമ്പത്തിക സ്ഥിതി ഭദ്രമായവർ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ അല്ലാത്തവർ വായ്പകളെ ആശ്രയിക്കുന്നു. ഒരു പുതിയ വീട് വാങ്ങുന്നതിന് ഒരു വലിയ തുക ആവശ്യമാണ്, മിക്ക ആളുകളും സാമ്പത്തിക സഹായത്തെ ആശ്രയിച്ചിരിക്കുന്നു. മുഴുവൻ പണവും ഒരുമിച്ച് എടുക്കാൻ കഴിയാത്തവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഭവന വായ്പകൾ നിങ്ങളെ സഹായിക്കും. എന്നാൽ ഒരു ഹോം ലോണിന് അപേക്ഷിക്കുന്നുണ്ടെങ്കിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരു ഹോം ലോണിന് അപേക്ഷിക്കുകയാണെങ്കിൽ മനസ്സിൽ സൂക്ഷിക്കേണ്ട 5 കാര്യങ്ങൾ ഇവയാണ്.
Read Also: വിളച്ചിലെടുത്താൽ പണി പോകും; രണ്ടു വള്ളത്തിൽ കാലിടേണ്ട എന്ന് ഇൻഫോസിസ്
സിബിൽ സ്കോർ
ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോർ തീരുമാനിക്കുന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ സിബിൽ സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. 700 നും അതിനുമുകളിലും സിബിൽ സ്കോർ ഉണ്ടെങ്കിൽ വായ്പകൾ ലഭിക്കാൻ എളുപ്പമാകും. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് സിബിൽ സ്കോർ കൂറ്റൻ സഹായിക്കുക.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിലോ, വായ്പകൾ മുടങ്ങിയാലോ, ഇഎംഐ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാലോ ക്രെഡിറ്റ് സ്‌കോറുകൾ കുറയും. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിച്ചേക്കാം. അതിനാൽ, നിങ്ങൾ ഒരു ഹോം ലോണിനായി അപേക്ഷിക്കുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ പരിഗണിക്കണം.
Read Also: രണ്ടും കല്പിച്ച് ടാറ്റ, എയർ ഇന്ത്യയുടെ മുഖം മാറും; വിപുലീകരണ പദ്ധതികൾ അറിയാം
പൂർണ്ണമായ ഡോക്യുമെന്റേഷൻ
ഒരു ഹോം ലോണിന് അപേക്ഷിക്കുമ്പോൾ, വായ്പക്കാരൻ വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പ്രോപ്പർട്ടി ഡോക്യുമെന്റുകൾ എന്നിവയുൾപ്പെടെ അനുബന്ധ രേഖകൾ സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പാ നൽകുക.
ഇഎംഐ മാനേജ്മെന്റ്
വിപണിയിലെ ഏതെങ്കിലും പ്രശ്നങ്ങൾ കാരണം ഇഎംഐ അടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ എപ്പോഴും വായ്പ തിരിച്ചടവിന് പ്ലാൻ ബി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അതായത് കുറഞ്ഞത് ആറ് മാസത്തെ ഇഎംഐ തുക കണ്ടെത്തുന്നത് നല്ലതായിരിക്കും.