മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം ഏതൊക്കെ ബാങ്കുകളിൽ; നിക്ഷേപിക്കുന്നതിന് മുൻപ് അറിയേണ്ടതെല്ലാം

സ്ത്രീകളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുക എന്നതാണ് .മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ ലക്ഷ്യം. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം,

Apart from Post Office, you can open Mahila Samman Savings Scheme account only with these banks: Check full list

സ്ത്രീകൾക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. സ്ത്രീകളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം, പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. 7.9% വരെ പലിശ ലഭിക്കും. ആദായ നികുതി ഇളവുകളും ഈ വരുമാനത്തിന് സ്ത്രീകൾക്ക് ലഭിക്കുന്നതാണ്.  സെക്ഷൻ 80 സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും.

ഇന്ത്യാ പോസ്റ്റിന് പുറമെ, ചുരുക്കം ചില ബാങ്കുകൾ മാത്രമാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് നൽകുന്നത്. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പിഎൻബി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെടുന്നു.
 
പലിശ

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീമിൽ നിക്ഷേപിക്കുന്നവർക്ക്  7.5 ശതമാനം വരെ പലിശ സർക്കാർ വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കായുള്ള നിക്ഷേപ പദ്ധതികളിൽ ഉയർന്ന പലിശ ലഭിക്കുന്ന ഒരു പദ്ധതിയാണ് ഇത്. കുറഞ്ഞ കാലത്തേക്ക് ഇതിൽ നിക്ഷേപിച്ചാലും സ്ത്രീകൾക്ക് നല്ല വരുമാനം നേടാനാകും. 

കാലാവധി

ചെറുകിട സേവിംഗ് സ്കീമാണ് ഇത്. ഈ പദ്ധതിയിൽ ക്ഷേപകർ രണ്ട് വർഷത്തേക്ക് മാത്രം നിക്ഷേപിക്കണം, അതിൽ നിക്ഷേപത്തിൻ്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്.

10 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുടെ അക്കൗണ്ട്

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിൽ  10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്കും അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. മാത്രമല്ല, ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിൻ്റെ ആനുകൂല്യവും നിക്ഷേപത്തിന് ലഭിക്കുന്നു

2 ലക്ഷം രൂപയ്ക്ക് 30000 രൂപയുടെ ആനുകൂല്യം ലഭിക്കും

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക്, 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷത്തിൽ അവർക്ക് 7.5 ലഭിക്കും. ആദ്യ വർഷത്തെ പലിശ തുക 15,000 രൂപയും അടുത്ത വർഷം നിശ്ചിത പലിശ നിരക്കിൽ മൊത്തം തുകയ്ക്ക് ലഭിക്കുന്ന പലിശ 16,125 രൂപയുമാണ്. അതായത്, രണ്ട് വർഷത്തിനുള്ളിൽ, വെറും 2 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ ആകെ വരുമാനം 31,125 രൂപ പലിശ ലഭിക്കും.  
 

Latest Videos
Follow Us:
Download App:
  • android
  • ios