അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ഹൽദി ചടങ്ങിൽ തിളങ്ങി അനിൽ അംബാനിയും ടീന അംബാനിയും
ഹൽദി ചടങ്ങിൽ തിളങ്ങിയത് അനിൽ അംബാനിയും ഭാര്യ ടിന അംബാനിയുമാണ്. മുംബൈയിലെ അംബാനിയുടെ വസതിയായ ആൻ്റിലിയയിൽ ആണ് ഹൽദി ചടങ്ങുകൾ നടന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയും കുടുംബവും ചടങ്ങിനെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന ഹൽദി ചടങ്ങിൽ തിളങ്ങിയത് അനിൽ അംബാനിയും ഭാര്യ ടിന അംബാനിയുമാണ്. മുംബൈയിലെ അംബാനിയുടെ വസതിയായ ആൻ്റിലിയയിൽ ആണ് ഹൽദി ചടങ്ങുകൾ നടന്നത്.
വരനെയും വധുവിനെയും അനുഗ്രഹിക്കാൻ മഞ്ഞൾ പുരട്ടുന്ന, വിവാഹത്തിന് മുമ്പുള്ള പരമ്പരാഗത ചടങ്ങ് ആണിത്. അടുത്ത കുടുംബാംഗങ്ങളെയും ബോളിവുഡ് താരങ്ങളെയും ചടങ്ങിലേക്ക് മുകേഷ് മ്പനി ക്ഷണിച്ചിരുന്നു.
പിതാവ് ധിരുഭായ് അംബാനിയുടെ മരണശേഷം ആസ്തികൾ കുറിച്ചുള്ള തർക്കം കാരണം അനിൽ അംബാനിയും മുകേഷ് അംബാനിയും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നു. അനിൽ ഏറ്റെടുത്ത റിലയൻസ് ഗ്രൂപ്പ് നഷ്ടങ്ങൾ രുചിച്ചപ്പോൾ മുകേഷ് അംബാനി പുതിയ യുഗം തന്നെ തുടങ്ങുകയായിരുന്നു. പിന്നീട് ഒരിക്കൽ, സഹോദര ബന്ധം ഇരുവരും ചേര്ത്തുപിടിച്ചു. ഇപ്പോഴിതാ അനന്ത്-രാധിക വിവാഹ ആഘോഷങ്ങളിൽ മുൻപന്തിയിലാണ് അനിൽ അംബാനിയും കുടുംബവും.
ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ആണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ മാമാങ്കം നടക്കുക. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുൻപ്, അംബാനി കുടുംബം നിരാലംബരായ ദമ്പതികൾക്കായി സമൂഹ വിവാഹ ചടങ്ങ് നടത്തിയിരുന്നു. തിങ്കളാഴ്ച 50 വിവാഹങ്ങളാണ് നടന്നത്. നവദമ്പതിമാർക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും മുകേഷ് അംബാനി സമ്മാനിച്ചു. പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്തയും തലയിണയും സമ്മാനങ്ങളായി നൽകിയിരുന്നു.