40 ദിവസത്തെ അന്നദാനം, പ്രതിദിനം 9,000 പേർക്ക് ഭക്ഷണം നൽകി മുകേഷ് അംബാനി; അനന്തിന്റെ കല്യാണാഘോഷം ഇങ്ങനെ

പരമ്പരാഗത ഗുജറാത്തി ആചാര പ്രകാരമാണ് അനന്ത് അംബാനിയുടെ വിവാഹ ചടങ്ങുകൾ നടക്കുന്നത്.  ഹൽദി, സംഗീത്, മെഹന്ദി ചടങ്ങുകൾ കഴിഞ്ഞ ദിവസങ്ങളിലായി ആഘോഷിച്ചിരുന്നു.

Anant-Radhika wedding: Ambanis organise 40-day Bhandara

കന്റെ വിവാഹത്തോട് അനുബന്ധിച്ച് 40 ദിവസത്തെ അന്നദാനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പ്രതിദിനം 9000 ആളുകൾക്ക് ഭക്ഷണം നൽകുന്ന സൗകര്യങ്ങളനു മുകേഷ് അംബാനി ഒരുക്കിയത്. 

അനന്ത് അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് ജൂൺ അഞ്ച് മുതലാണ് അംബാനി കുടുംബം അന്നദാനം സംഘടിപ്പിച്ചത്. 40  ദിവസം പൂർത്തിയാക്കുന്ന അന്നദാനം ചടങ്ങുകൾ അവസാനിക്കുന്ന ജൂലൈ 15 ന് അവസാനിക്കും.  ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ പ്രകാരം, ദിവസവും രണ്ട് നേരങ്ങളിലായാണ് അന്നദാനം നടത്തിയത്. 

ഏകദേശം 3000  മുതൽ 4000  പേർക്ക് വരെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന സൗകര്യമാണ് ഒരുക്കിയത്. വൈറലായ വീഡിയോയിൽ, അന്നദാനത്തിലെ വിഭവങ്ങൾ കാണാം. വെജ് പുലാവ്, , പൂരി, പനീർ സബ്ജി, റൈത എന്നിവ കാണാം.

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റ് വിവാഹം ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അംബാനി കുടുംബം അടുത്തിടെ 50 വിവാഹങ്ങൾ നടത്തിയിരുന്നു. വിവാഹത്തിലെ എല്ലാ വധുക്കൾക്കും നിത അംബാനി ഒരു ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും സമ്മാനമായി നൽകിയിരുന്നു. 

പരമ്പരാഗത ഗുജറാത്തി ആചാര പ്രകാരമാണ് അനന്ത് അംബാനിയുടെ വിവാഹ ചടങ്ങുകൾ നടക്കുന്നത്.  ഹൽദി, സംഗീത്, മെഹന്ദി ചടങ്ങുകൾ കഴിഞ്ഞ ദിവസങ്ങളിലായി ആഘോഷിച്ചിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് മുകേഷ് അംബാനി റിലയൻസ് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകിയതായും റിപ്പോർട്ടുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios