കുറച്ചത് 108 കിലോ ഭാരം; അനന്ത് അംബാനിയെ സഹായിച്ച ഫിറ്റ്നസ് ട്രൈയിനറുടെ ഫീസ് ഇതാണ്
കടുത്ത ആസ്തമ രോഗിയായ അനന്ത് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകളാണ് വീണ്ടും തടി കൂടാന്‍ കാരണമായതെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ നിത അംബാനി തന്നെ വ്യക്തമായിരുന്നു.
ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത് അംബാനി. അതിഗംഭീരമായാണ് അനന്ത് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷം നടന്നത്. ഈ വർഷം കല്യാണം നടക്കുമെന്നാണ് സൂചന. വണ്ണം കൂടിയതിന്റെ പേരിൽ അനന്ത് അംബാനി പലപ്പോഴും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ 2016 ൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അനന്ത് അംബാനി 108 കിലോ ഭാരം കുറച്ചിരുന്നു. വെറും 18 മാസംകൊണ്ടാണ് അനന്ത് അംബാനി ശരീരഭാരം കുറച്ചത്. അത് എങ്ങനെയെന്നല്ലേ.. ഇതിന് ആനന്ദിന് സഹായിച്ചത് പ്രശസ്ത ഫിറ്റ്‌നസ് പരിശീലകനായ വിനോദ് ചന്നയാണ്.
ഇന്ത്യയിലെ മികച്ച സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകരിൽ ഒരാളാണ് വിനോദ് ചന്ന. 18 മാസത്തിനുള്ളിൽ 108 കിലോഗ്രാം ഭാരം കുറയ്ക്കാൻ അനന്ത് അംബാനിയെ ഹായിച്ചതോടെ വിനോദ് ചന്ന കൂടുതൽ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ ഒരുകാലത്ത് വിനോദ് ചന്നയും ശരീര ഭാരത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നു. എന്നാൽ അത് ശരീരഭാരം കുറഞ്ഞതിന്റെ പേരിലായിരുന്നുവെന്ന് വിനോദ് പറയുന്നു. താൻ വളർന്ന കാലത്ത് തനിക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നുവെന്നും ഭക്ഷണം ഒഴിവാക്കാറുണ്ടായിരുന്നുവെന്നും ചന്ന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഫിറ്റ്നസ് പരിശീലകനാകുന്നതിന് മുൻപ് താൻ സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്തിട്ടുണ്ടെന്ന് ചന്ന പറഞ്ഞു.
അനന്ത് അംബാനിയോടൊപ്പമുള്ള തന്റെ പ്രവർത്തനത്തെക്കുറിച്ച് വിനോദ് പറയുന്നത് ഇങ്ങനെയാണ്, അമിതമായി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് അനന്ത്, പ്രത്യേകിച്ച് ജങ്ക് ഫുഡ്. അതിനാൽത്തന്നെ ഭാരം കുറയ്ക്കുന്നത് എളുപ്പമല്ലായിരുന്നു. പ്രോട്ടീൻ, കുറഞ്ഞ കാർബോഹൈഡ്രേറ്റ്, ഫൈബർ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി അനന്ത് അംബാനിയുടെ ഡയറ്റ് രൂപപ്പെടുത്തുകയും ദിവസം അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ വ്യായാമം ചെയ്യിക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് 108 കിലോയോളം ഭാരം കുറയ്ക്കാനായത്.
എന്നാൽ പിന്നീട അനന്ത് അംബാനിയുടെ ശരീരഭാരം വീണ്ടും കൂടിയിരുന്നു. എന്നാല്‍ കടുത്ത ആസ്തമ രോഗിയായ അനന്ത് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകളാണ് വീണ്ടും തടി കൂടാന്‍ കാരണമായതെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ നിത അംബാനി തന്നെ വ്യക്തമായിരുന്നു. സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് വിശപ്പ് കൂട്ടുമെന്നും കൂടുതല്‍ ഭക്ഷണം കണിക്കുന്നതോടെ ശരീരഭാരം കൂടുമെന്നും യുകെയിലെ ആസ്തമ ആന്‍ഡ് ലങിന്‍റെ പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആസ്തമ ഉള്ളതുകൊണ്ടുതന്നെ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നതിലും അനന്തിനിപ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഇതാണ് വീണ്ടും തടി കൂടാന്‍ കാരണമായത്.
നിത അംബാനി, കുമാർ മംഗളം ബിർള, അനന്യ ബിർള തുടങ്ങിയ പ്രമുഖരായ ബിസിനസ്സ് വ്യക്തികൾക്കും ജോൺ എബ്രഹാം, ശിൽപ ഷെട്ടി കുന്ദ്ര, ഹർഷവർദ്ധൻ റാണെ, വിവേക് ഒബ്‌റോയ്, അർജുൻ രാംപാൽ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളുടെ ഫിറ്റ്നസ് ട്രെയിനർ ആണ് വിനോദ് ചന്ന. 12 പരിശീലന സെഷനുകളുടെ ഒരു പാക്കേജിന് വിനോദ് ചന്ന 1.5 ലക്ഷം രൂപയാണ് ഈടാക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.