ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വിസ്‌കി നിർമ്മാതാക്കൾ ഓഹരിവിപണിയിലേക്ക്; ഐപിഒ ജൂൺ 25ന്

വിസ്‌കി, ബ്രാണ്ടി, ജിൻ, റം, വോഡ്ക തുടങ്ങിയവ അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് വിവിധ ബ്രാൻഡ് നാമങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. പാക്കേജുചെയ്ത കുടിവെള്ളവും വിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യ നിർമ്മാണ കമ്പനിയാണ് അലൈഡ് ബ്ലെൻഡേഴ്‌സ്

Allied blenders and Distillers IPO opens on June 25; check all the key details

ഫീസേഴ്‌സ് ചോയ്‌സ്, ഓഫീസേഴ്‌സ് ചോയ്‌സ് ബ്ലൂ, സ്റ്റെർലിംഗ് റിസർവ് തുടങ്ങിയ  ബ്രാൻഡുകളുടെ നിർമാതാക്കളായ അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് . ഓഹരി ഒന്നിന് ₹267 മുതൽ ₹281 വരെയാണ് വില  . ജൂൺ 25 ന് ആരംഭിച്ച് ജൂൺ 27ന്  ഐപിഒ അവസാനിക്കും.  കുറഞ്ഞത് 53  ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം .₹1,500 കോടി രൂപ സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഐപിഒ. ഇഷ്യൂവിൽ നിന്നുള്ള മൊത്തം വരുമാനം കമ്പനിയുടെ കടബാധ്യത പരിഹരിക്കാനും വിപുലീകരണത്തിനും ഉപയോഗിക്കും.

വിസ്‌കി, ബ്രാണ്ടി, ജിൻ, റം, വോഡ്ക തുടങ്ങിയവ അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് വിവിധ ബ്രാൻഡ് നാമങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. പാക്കേജുചെയ്ത കുടിവെള്ളവും വിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യ നിർമ്മാണ കമ്പനിയാണ് അലൈഡ് ബ്ലെൻഡേഴ്‌സ് . ആഭ്യന്തര വിപണിയിലെ വിൽപ്പനയുടെ കാര്യത്തിൽ  മൂന്നാം സ്ഥാനത്താണ്  കമ്പനി.  മിഡിൽ ഈസ്റ്റ്, നോർത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവയുൾപ്പെടെ 22 അന്താരാഷ്‌ട്ര വിപണികളിലേക്ക് അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. 1988-ൽ ആണ് ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി  കമ്പനി അവതരിപ്പിച്ചത്.  ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വിസ്കി ബ്രാൻഡുകളിലൊന്നാണിത്.

 ഐപിഒ വഴിയുള്ള ഓഹരികളുടെ അലോട്ട്‌മെന്റ് ജൂൺ 28നാണ്. അന്ന് ഓഹരികൾ അനുവദിച്ചിട്ടുണ്ടോ ഇല്ലയോ എന്ന്  നിക്ഷേപർക്ക് അറിയാം. ഓഹരികൾ ലഭിക്കാത്തവർക്ക്, കമ്പനി ജൂലൈ 1 മുതൽ പണം റീഫണ്ട് ചെയ്യാൻ തുടങ്ങും.    ജൂലൈ 2 ന് ഓഹരി ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് സാധ്യത.

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക

 

Latest Videos
Follow Us:
Download App:
  • android
  • ios