ഈ ആഴ്ച ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോകേണ്ടതുണ്ടോ? അവധി ദിനങ്ങളിൽ മാറ്റമുണ്ട്

ഈ ആഴ്ച ബാങ്കുകൾ അല്ലെങ്കിൽ പോസ്റ്റ് ഓഫീസുകൾ സന്ദർശിക്കുന്നുണ്ടോ? ആദ്യം പ്രവൃത്തി ദിനങ്ങൾ എന്നൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ
 

All post offices across the country will function on holidays

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പല ആവശ്യങ്ങൾക്കായി പോകുന്നവർ അവധി ദിനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക. കാരണം അവധി ദിനങ്ങളിൽ പ്രവർത്തിക്കാൻ തയ്യാറായിരിക്കുകയാണ് രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ. ഓഗസ്റ്റ്  13  രണ്ടാം ശനിയും 14 ഞായറും 15 തിങ്കൾ, സ്വാതന്ത്ര്യ ദിനവുമായി നീണ്ട അവധികളാണ് ലിസ്റ്റിൽ ഉള്ളത്. എന്നാൽ ഈ അവധികൾ ഒഴിവാക്കി പ്രവർത്തിക്കും എന്ന തപാൽ വകുപ്പ് ട്വീറ്റ് ചെയ്തു. 

'ഹർ ഗർ തിരംഗ' കാമ്പയിനിന്റെ ഭാഗമായി ദേശീയ പതാകയുടെ വില്പനയും വിതരണവും സുഗമമാക്കുന്നതിനാണ് എല്ലാ തപാൽ ഓഫീസുകളും  സ്വാതന്ത്ര്യ ദിനത്തിന് മുമ്പായി അവധി ദിവസങ്ങളിൽ പ്രവർത്തിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളും ഈ പൊതു കാമ്പയിനെ പിന്തുണയ്ക്കുന്ന തരത്തിൽ പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

 

Read Also: യാത്രക്കാർക്ക് ആശ്വസിക്കാമോ? ആഭ്യന്തര വിമാന നിരക്കുകളിലെ നിയന്ത്രണങ്ങൾ നീക്കും

സ്വാതന്ത്ര്യ ദിനത്തിന് മുൻപുള്ള പൊതു അവധി ദിവസങ്ങളിൽ പോസ്റ്റ് ഓഫീസുകളിലെ ഒരു കൗണ്ടറിലൂടെ ദേശീയ പതാകകൾ വിൽക്കുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.

ഈ ആഴ്ചയിലെ പോസ്റ്റ് ഓഫീസ് പ്രവൃത്തി ദിവസങ്ങൾ

ഓഗസ്റ്റ് 10

ഓഗസ്റ്റ് 11 

ഓഗസ്റ്റ് 12

ഓഗസ്റ്റ് 13

ഓഗസ്റ്റ് 14

Read Also: മഴ മാറി മാനം തെളിഞ്ഞു; ഓഹരി സൂചികകൾ ഉയർന്നു

ഈ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

നീണ്ട അവധിയാണ് ബാങ്കുകൾക്കും ഈ ആഴ്ച ഉള്ളത്. രണ്ടാം ശനിയും ഞായറും സ്വാതന്ത്ര്യദിനവും എല്ലാമായി ബാങ്കുകൾ അടഞ്ഞു കിടക്കും. ഈ തീയതികളിൽ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടെങ്കിൽ  അവധിക്ക് മുമ്പ് അത് ചെയ്യുന്നതാണ് നല്ലത്. കാരണം ബാങ്ക് അവധികളിൽ മാറ്റമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: ആ​ഗസ്റ്റിൽ എത്ര ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും? അവധി ദിനങ്ങൾ അറിയാം

ആ​ഗസ്റ്റ് 12 - വെള്ളി - രക്ഷാബന്ധൻ - ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി ആയിരിക്കും
ആ​ഗസ്റ്റ് 12 - വെള്ളി - ഝൂലാൻ പൂർണിമ- ഒറീസയിൽ ബാങ്കുകൾ അടച്ചിടും
ആ​ഗസ്റ്റ് 13 - രണ്ടാം ശനി - ബാങ്ക് അവധി 
ആ​ഗസ്റ്റ് 14 - ഞായർ - ബാങ്ക് അവധി 
ആ​​ഗസ്റ്റ് 15 - തിങ്കൾ - സ്വാതന്ത്യദിനം - ബാങ്ക് അവധിയായിരിക്കും
ആ​ഗസ്റ്റ് 16 - ചൊവ്വാഴ്ച - ഡി ജൂർ ട്രാൻസ്ഫർ ഡേ - പുതുച്ചേരിയിൽ ബാങ്ക് അവധി
ആ​ഗസ്റ്റ് 16 - ചൊവ്വാഴ്ച - പാഴ്സി ന്യൂ ഇയർ - ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി
ആ​ഗസ്റ്റ് 19 - വെള്ളിയാഴ്ച - ജന്മാഷ്ടമി - ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി 

Latest Videos
Follow Us:
Download App:
  • android
  • ios