'ആകാശത്ത് പറക്കാന്‍ ആകാശ'; കൊച്ചിക്കും സർവീസ്, ജുൻജുൻവാലയുടെ ആകാശ എയർലൈൻ ബുക്കിങ്ങ് തുടങ്ങി

ചെലവ് കുറഞ്ഞ വിമാന യാത്ര വാഗ്ദാനം ചെയ്ത ആകാശ എയർ ബുക്കിങ് ആരംഭിച്ചു. കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കും സർവീസ് ഉണ്ടാകും.
 

Akasa Air open for booking check flight routes

ദില്ലി: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ (Akasa Air) ബുക്കിംഗ് (Flight Ticket Booking) ആരംഭിച്ചു. ഓഹരി വിപണിയിലെ സ്റ്റാറായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയിലുള്ളതാണ്  ആകാശ എയർ. അടുത്തമാസം 7 മുതൽ ആകാശ എയർ യാത്രക്കാരുമായി പറന്ന് തുടങ്ങും. ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിച്ച് രണ്ട് റൂട്ടുകളിൽ ആയിരിക്കും ആകാശ എയർ യാത്ര ആരംഭിക്കുക. 

ഓഗസ്റ്റ് 7 മുതൽ, മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ആഴ്ചതോറും സർവീസ് നടത്തുന്ന 28 വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു. ഒപ്പം ഓഗസ്റ്റ് 13 മുതൽ, ബെംഗളൂരു-കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന 28 വിമാനങ്ങളുടെ ബുക്കിങ്ങും ആരംഭിച്ചു. 

ആദ്യ ബുക്കിംഗ് ആരംഭിച്ച വിവരം ട്വിറ്ററിലൂടെ എയർലൈൻ അറിയിച്ചു. http://akasaair.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം അല്ലെങ്കിൽ ആകാശയുടെ ആപ്പ് പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്യുക എന്ന് ട്വിറ്ററിലൂടെ  അറിയിച്ചു.

Read Also: രാജ്യം ഇരുട്ടിലാകുമോ? 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; വൈദ്യുതി നിരക്ക് ഉയർന്നേക്കും

ആകാശ എയർ പറന്ന് തുടങ്ങുന്നതിൽ അതീവ  സന്തുഷ്ടരാണ് എന്ന് ആകാശ എയർ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു. ഊഷ്മളവും കാര്യക്ഷമവുമായ ഉപഭോക്തൃ സേവനവും വിശ്വസനീയവും ആശ്രയയോഗ്യവുമായ ജീവനക്കാരുടെ ശൃംഖലയും ആകാശ പ്രധാനം ചെയ്യും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആകാശ എയർ പറന്ന് തുടങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായിരിക്കും ഇത്. ഈ മാസം ആദ്യം സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച എയർലൈൻ, വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

Read Also: 4,500 എയർ ഇന്ത്യ ജീവനക്കാർ പുറത്തേക്ക്; വിആർഎസ് ഏർപ്പെടുത്തി ടാറ്റ ഗ്രൂപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios