വമ്പൻ ഓഫറുമായി ആകാശ എയർ; 1,599 രൂപ മുതൽ ടിക്കറ്റ്, എപ്പോൾ ബുക്ക് ചെയ്യാം എന്നറിയാം

2025 ജനുവരി 7 മുതലുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. 

Akasa Air announces special sale with flight tickets starting at 1,599

രാജ്യത്ത് ഏറ്റവും ചിലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായ ആകാശ എയർ ന്യൂ ഇയർ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം1,599  രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലുടനീളം ഓഫർ ബാധകമായിരിക്കും. ആകാശ എയറിന്റെ വെബ്‌സൈറ്റായ www.akasaair.com- വഴിയോ, മൊബൈൽ ആപ്പിലൂടെയോ, യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 

അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളിൽ NEWYEAR എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 25 ശതമാനം വരെ കിഴിവ് ലഭിക്കും. 2024 ഡിസംബർ 31-നും 2025 ജനുവരി 3-നും ഇടയിൽ ആണ് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനായി സാധിക്കുക. 2025 ജനുവരി 7 മുതലുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. 

യാത്രക്കാർക്ക് മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ള ഇലക്ട്രിക്  ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ടുകൾ, ആരോഗ്യകരമായ ഭക്ഷണം ഉൾപ്പെടുന്ന ഓൺബോർഡ് മീൽ സർവീസ് എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ആകാശ എയർ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി  യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.  കാഴ്‌ച വൈകല്യമുള്ളവർക്കായി ബ്രെയിൽ ലിപിയിലുള്ള സുരക്ഷാ നിർദ്ദേശ കാർഡും ഓൺബോർഡ് മെനു കാർഡും ആകാശ എയർ അവതരിപ്പിച്ചിട്ടുണ്ട്. 

അതേസമയം, കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട്  വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് പട്ടികയിൽ ആകാശ എയർ ഒന്നാം സ്ഥാനം നേടിയിരുന്നു. യറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നൽകിയ കണക്കുകൾ പ്രകാരം 92.6% സമയനിഷ്ഠ പാലിക്കുന്ന എയർലൈനാണ് ആകാശ എയർ. ഇൻഡിഗോ, വിസ്താര എന്നിവയെ പിന്തള്ളിയാണ് ആകാശ എയർ ഒന്നാമതെത്തിയത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios