എയർ ഇന്ത്യയുടെ 'ഫ്ലൈ പ്രയര്‍'; യാത്രയിലെ മാറ്റം ഇനി തലവേദനയാകില്ല
അവസാനനിമിഷം യാത്രാ പദ്ധതി ക്രമീകരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ സേവനം ഏറെ സഹായകരമാകും
അവസാന നിമിഷം യാത്ര പദ്ധതിയില്‍ മാറ്റം വരുത്തേണ്ടി വരികയാണെങ്കില്‍ വിമാന ടിക്കറ്റുകള്‍ റീബുക്ക് ചെയ്യുന്നതിനുള്ള ചെലവ് ഭീമമാണ്. എന്നാല്‍ അത് സൗജന്യമായോ, കുറഞ്ഞ നിരക്കിലോ സാധ്യമാവുകയും, യാത്രയ്ക്ക് തൊട്ടുമുമ്പ് വരെ വേറെ വിമാനത്തിലേക്ക് യാത്ര മാറ്റുന്നതിനും സാധിച്ചാലോ.. ? ഇത്തരമൊരു സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. 'ഫ്ലൈ പ്രയര്‍' എന്ന പേരിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര തുടങ്ങുന്നതിന് 12 മണിക്കൂര്‍ മുമ്പ് വരെ ബദല്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇത് വഴി സാധിക്കും,
അവസാനനിമിഷം യാത്രാ പദ്ധതി ക്രമീകരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനം ഏറെ സഹായകരമാകും . യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ നേരത്തെ പുറപ്പെടുന്ന വിമാനത്തില്‍ റീബുക്ക് ചെയ്യാന്‍ ഈ പുതിയ സേവനത്തിലൂടെ സാധിക്കും.. ഉദാഹരണത്തിന് മുംബൈയില്‍ ഒരു പ്രധാന മീറ്റിംഗ് പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ നേരത്തെ പൂര്‍ത്തിയാക്കി, പിന്നീട് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തേണ്ടതുണ്ട്. ബുക്ക് ചെയ്ത വിമാനം പുറപ്പെടാന്‍ ഇനിയുമേറെ സമയവുമുണ്ട്. ഇതിന് മുമ്പുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പറക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
എയര്‍ ഇന്ത്യയുടെ ടിക്കറ്റിംഗ് കൗണ്ടറുകളിലോ ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ ഡെസ്കുകളിലോ യാത്രക്കാര്‍ക്ക് 'ഫ്ലൈ പ്രയര്‍' തിരഞ്ഞെടുക്കാം. എയര്‍ ഇന്ത്യയുടെ ഫ്ലയിംഗ് റിട്ടേണ്‍സ് ലോയല്‍റ്റി പ്രോഗ്രാമിലെ ഗോള്‍ഡ്, പ്ലാറ്റിനം അംഗങ്ങള്‍ക്ക് ഈ സേവനം സൗജന്യമാണ്. മറ്റെല്ലാ യാത്രക്കാര്‍ക്കും, ഈ സേവനം പണമടച്ച് ഉപയോഗിക്കാം. 'ഫ്ലൈ പ്രയര്‍' തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, ബാഗേജ് ചെക്ക് ഇന്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് പുതിയ വിമാനത്തിലേക്ക് വേഗത്തില്‍ മാറ്റും. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള ഫ്ലൈറ്റുകള്‍ക്ക് 2,199 രൂപയാണ് 'ഫ്ലൈ പ്രയര്‍'നിരക്ക്. രാജ്യത്തിനുള്ളിലെ മറ്റ് റൂട്ടുകളിലെല്ലാം 1,499 രൂപയാണ് നിരക്ക്