വിദ്യാർത്ഥികൾക്ക് കോളടിച്ചു, വമ്പൻ ഓഫറുമായി എയർ ഇന്ത്യ; ഡിസ്‌കൗണ്ട് നിരക്കുകൾ അറിയാം

എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും

Air India offers exclusive student fares with discounts, extra baggage & more perks

വിദ്യാർത്ഥികൾക്കായി പുതിയ ഓഫർ നിരക്ക് അവതരിപ്പിച്ച് എയർ ഇന്ത്യ. അടിസ്ഥാനനിരക്കിൽ 10  ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് എന്നിവയിലെല്ലാം ഓഫർ ബാധകമായിരിക്കും. കൂടാതെ, വിദ്യാർത്ഥികൾക്ക് 10 കിലോഗ്രാം അധിക ലഗേജ് അലവൻസും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. 

ആഭ്യന്തര യാത്രയ്ക്കും അന്താരാഷ്ട്ര യാത്രകൾക്കും ഈ ഓഫർ ഉപയോഗിക്കാം. യു.എസ്., യു.കെ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പറക്കാൻ ആണെങ്കിലും വിദ്യാർത്ഥികൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. 

ഈ കിഴിവ് കൂടാതെ, എയർ ഇന്ത്യ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ, വിദ്യാർത്ഥികൾക്ക് ആഭ്യന്തര വിമാനങ്ങളിൽ 399 രൂപ കൺവീനിയൻസ് ഫീസ് നൽകേണ്ട, അന്താരാഷ്ട്ര റൂട്ടുകളിൽ 999 രൂപ വരെ ലാഭിക്കാനും കഴിയും.  കൂടാതെ, എയർ ഇന്ത്യയുമായി പങ്കാളികളായിട്ടുള്ള ബാങ്കുകളിൽ നിന്നും യുപിഐ, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന പേയ്‌മെൻ്റുകൾക്ക് കിഴിവുകൾ ലഭിക്കും. 

ആർക്കൊക്കെ ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാകും?

1. ആഭ്യന്തര വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർത്ഥിക്ക് കുറഞ്ഞത് 12 വയസ്സ് പ്രായമുണ്ടായിരിക്കണം.

2. അന്താരാഷ്ട്ര യാത്രയ്ക്ക് 12 നും 30 നും ഇടയിൽ പ്രായമുള്ള വിദ്യാര്ഥികളായിരിക്കണം

3. കുറഞ്ഞത് ഒരു അധ്യയന വർഷത്തേക്കുള്ള അക്കാദമിക് ക്ലാസ്സുകൾക്ക് ജോയിൻ ചെയ്തവർ ആയിരിക്കണം. 

4. കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ, യൂണിവേഴ്സിറ്റി അല്ലെങ്കിൽ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ പടിക്കുന്നവരായിരിക്കണം.

5. ബുക്കിംഗ് സമയത്ത് സാധുവായ ഒരു വിദ്യാർത്ഥി ഐഡി ഉണ്ടായിരിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios