ലോകത്തിന്റെ നെറുകയിൽ വീണ്ടും ആപ്പിൾ; പിന്തള്ളിയത് ഈ ഭീമനെ

മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3.24 ലക്ഷം കോടി ഡോളറാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് ആപ്പിൾ മൈക്രോസോഫ്റ്റിനെ പിന്തള്ളുന്നത്.

AI powered Apple overtakes Microsoft as world's most valuable company

മൈക്രോസോഫ്റ്റിനെ പിന്തള്ളി ആപ്പിൾ വീണ്ടും ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം കരസ്ഥമാക്കി. ആപ്പിളിന്റെ ഓഹരികൾ 2 ശതമാനം ഉയർന്ന് 211.75 ഡോളറിലെത്തി, ഇതോടെ ആപ്പിളിന്റെ വിപണി മൂല്യം 3.25 ട്രില്യൺ ഡോളറിലെത്തി. മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3.24 ലക്ഷം കോടി ഡോളറാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് ആപ്പിൾ മൈക്രോസോഫ്റ്റിനെ പിന്തള്ളുന്നത്.

ആപ്പിളിന്റെ ഓഹരി വില ഉയരാനുള്ള കാരണങ്ങൾ

സോഫ്‌റ്റ്‌വെയർ പുതുക്കിയതിനൊപ്പം  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതലായി ഉൾപ്പെടുത്താനുള്ള നീക്കമാണ് ആപ്പിളിന് ഗുണകരമായത്.  ആപ്പിൾ ഇന്റലിജൻസ് എന്ന പ്ലാറ്റ്‌ഫോമിലേക്ക് നിരവധി പുതിയ എഐ അധിഷ്ഠിത ഫീച്ചറുകൾ കൊണ്ടുവരുമെന്ന് ആപ്പിൾ  വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ  പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ആപ്പിൾ  ഓഹരി വിലയിൽ കുതിച്ചുചാട്ടമുണ്ടായി. എഐ  ഫീച്ചറുകൾ ആപ്പിൾ  ഐഫോണിന്റെ വിൽപ്പനയിൽ വൻ മുന്നേറ്റത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് എതിരാളികളായ മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് എന്നിവയെക്കാൾ പിന്നിലാണെങ്കിലും, ആപ്പിളിന്റെ പ്രകടനം സമീപകാലത്ത് മെച്ചപ്പെട്ടിട്ടുണ്ട്. 2024ൽ ആപ്പിളിന്റെ ഓഹരികൾ 10 ശതമാനം ഉയർന്നപ്പോൾ മൈക്രോസോഫ്റ്റ് ഓഹരികൾ 16 ശതമാനവും ആൽഫബെറ്റ് ഓഹരികൾ 28 ശതമാനവും നേട്ടം കൈവരിച്ചു.

ഐഒഎസ് 18-ൽ ആപ്പിൾ  പുതിയ സ്വകാര്യത ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.  അതുവഴി ഫോൺ ഹാക്കർമാരിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കാനാകും. ആപ്പുകൾ ലോക്ക് ചെയ്യാനും മറയ്ക്കാനുമുള്ള സൗകര്യവും കമ്പനി ഇപ്പോൾ ഒരുക്കിയിട്ടുണ്ട്.  ഫേസ് ഐഡി, ടച്ച് ഐഡി അല്ലെങ്കിൽ പാസ്‌കോഡ് ഉപയോഗിച്ച് ആപ്പുകൾ ലോക്ക് ചെയ്യാൻ  സാധിക്കും

Latest Videos
Follow Us:
Download App:
  • android
  • ios