തിരിച്ചടി നേരിട്ട് അഡിഡാസ്; 30 വർഷത്തിനിടയിലെ ആദ്യത്തെ നഷ്ടം

യഹൂദവിരുദ്ധ പരാമർശം നടത്തിയതിനാൽ റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചിരുന്നു. ഇതും അഡിഡാസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. 

Adidas posts first loss in 30 years and warns on US

വ്യവസായം ആരംഭിച്ചതിന് ശേഷം ആദ്യ വാർഷിക നഷ്ടം രേഖപ്പെടുത്തി ജർമ്മൻ സ്പോർട്സ് വെയർ ഭീമനായ അഡിഡാസ്. 30 വർഷത്തിനിടയിലെ ആദ്യ നഷ്ടമാണ് അഡിഡാസ് നേരിടുന്നത്. വില്പന ഇനിയും കുറയുമെന്നാണ് റിപ്പോർട്ട്. യുഎസിലെ സ്പോർട്സ് വെയർ റീട്ടെയിലർമാർ നിലവിലുള്ള വലിയ സ്റ്റോക്കുകൾ വിൽക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. 

സ്‌പോർട്‌സ് വസ്‌ത്രങ്ങളോടുള്ള ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള പ്രിയം കുറഞ്ഞത് അഡിഡാസിന് തിരിച്ചടിയായിട്ടുണ്ട്. 2022-ൻ്റെ അവസാനത്തിൽ, യഹൂദവിരുദ്ധ പരാമർശം നടത്തിയതിനാൽ റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചിരുന്നു. ഇതും അഡിഡാസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. 

അഡിഡാസും കാനി  വെസ്റ്റും ചേർന്ന് യീസി ഷൂസുകളുടെ വലിയ വിപണി കണ്ടെത്തിയിരുന്നു.  പങ്കാളിത്തത്തിൻ്റെ തകർച്ച കമ്പനിയുടെ വരുമാനം കുറയാൻ കാരണമാക്കിയിട്ടുണ്ട്.  കൂടാതെ വിൽക്കപ്പെടാത്ത യീസി ഷൂസുകളുടെ വൻ ശേഖരം കമ്പനിയെ വലച്ചു. അഡിഡാസിനെ സംബന്ധിച്ചിടത്തോളം, കാനി വേസ്റ്റുമായുള്ള എല്ലാ പങ്കാളിത്തം അവസാനിപ്പിക്കുകയും എല്ലാ പേയ്‌മെന്റുകളും കൊടുത്തു തീർക്കുന്നതും കമ്പനിയുടെ അറ്റ വരുമാനത്തിൽ  248.90 ദശലക്ഷം ഡോളറിന്റെ നഷ്ടം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്. 

മുൻ വർഷം 612 ദശലക്ഷം യൂറോ ലാഭം നേടിയ അഡിഡാസ് ഈ വര്ഷം 75 ദശലക്ഷം യൂറോയുടെ നഷ്ടം രേഖപ്പെടുത്തി. 1992 ന് ശേഷം കമ്പനിയുടെ ആദ്യത്തെ അറ്റ ​​നഷ്ടമാണിതെന്ന് അഡിഡാസ് പറഞ്ഞു.

സാംബ, ഗസൽ ഷൂസ് പോലുള്ള ജനപ്രിയ ഉൽപ്പന്നങ്ങൾ വർദ്ധിപ്പിക്കാനും റീട്ടെയിലർമാരുമായുള്ള ശേഷിക്കുന്ന യീസി ഷൂസുകളുടെ വിൽപ്പന അഡിഡാസ് പുനരാരംഭിച്ചു

ചെങ്കടൽ പ്രതിസന്ധി കാരണം അഡിഡാസ് രണ്ടോ മൂന്നോ ആഴ്ച കയറ്റുമതി കാലതാമസം നേരിട്ടിട്ടുണ്ട്. തടസ്സങ്ങൾ തുടർന്നാൽ പ്രവർത്തന മൂലധനത്തെ ബാധിക്കുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഹാർം ഓൽമെയർ ബുധനാഴ്ച പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios