'അടിച്ചുകേറി' അദാനി; ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയുടെ മൂല്യം 3 ലക്ഷം കോടി

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ അദാനി പോര്‍ട്സിന്റെ നിലവിലെ വിപണി മൂല്യം  ഏകദേശം 3 ലക്ഷം കോടി രൂപയാണ്.

Adani Ports now world's largest transport op and services firm with 37 billion dollar market cap

വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സേവനദാതാക്കാളായി അദാനി പോര്‍ട്സ്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ അദാനി പോര്‍ട്സിന്റെ നിലവിലെ വിപണി മൂല്യം  ഏകദേശം 3 ലക്ഷം കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ബീജിംഗ്-ഷാങ്ഹായ് ഹൈ സ്പീഡ് റെയിൽവേ കമ്പനിയുടെ വിപണി മൂല്യം 2.90 ലക്ഷം കോടി രൂപ മാത്രമാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം കനത്ത ഇടിവ് നേരിട്ട അദാനി പോര്‍ട്സിന്റെ ഓഹരി  വില തിരിച്ചെത്തിയതോടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ഈ വർഷം കമ്പനിയുടെ ഓഹരി വില 41 ശതമാനമാണ് ഉയർന്നത്.  

മികച്ച പ്രകടനമാണ് 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി കാഴ്ചവച്ചത്. 2,040 കോടി രൂപയാണ് കമ്പനിയുടെ ഈ കാലയളവിലെ ലാഭം. മുൻവർഷം ഇത് 1,158 കോടി രൂപയായിരുന്നു. 76.2 ശതമാനമാണ് ലാഭത്തിലെ വർധന. അദാനി പോർട്ട്സിന്റെ വാർഷിക വരുമാനം  28% വർധിച്ച് 26,711 കോടി രൂപയുമായി. അദാനി പോർട്ട്‌സിന്റെ ഉടമസ്ഥതയിലുള്ള ആകെ തുറമുഖങ്ങളുടെ എണ്ണം 15 ആയി ഉയർന്നു.  കഴിഞ്ഞ വർഷം ജനുവരിയിൽ 1.03 ബില്യൺ ഡോളർ മുടക്കി  വാങ്ങിയ വടക്കൻ ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനിയുടെ ഉടമസ്ഥതയിലുണ്ട് . ഏറ്റവുമൊടുവിലായി  ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ആണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. 2 കോടി ടൺ ചരക്ക് കൈകാര്യം ശേഷിയുള്ളതാണ് ഈ തുറമുഖം  . അടുത്തിടെ  അദാനി പോര്‍ട്സ് സെൻസെക്‌സ് സൂചികയിൽ ഇടംപിടിച്ചിരുന്നു.   വിപ്രോയുടെ സ്ഥാനത്താണ് അദാനി പോർട്ട്സിനെ 30 കമ്പനികളുള്ള സെൻസെക്‌സിൽ ഉൾപ്പെടുത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios