കത്തുന്ന ചൂടിൽ ലാഭം കൊയ്തത് എസി നിർമാതാക്കൾ; മേയിൽ റെക്കോർഡ് വിൽപ്പന

ഭൂരിഭാഗം ഉപഭോക്താക്കളും കുറഞ്ഞ വൈദ്യുത ഉപയോഗം ഉള്ള എസികൾ വാങ്ങുന്നതിനാണ് താൽപര്യം കാണിക്കുന്നത്. ഉയർന്ന ഡിമാന്റ് കാരണം ഇത്തരം എസികൾക്ക് വിപണിയിൽ വലിയ ക്ഷാമം നേരിടുന്നതിനാൽ നിർമ്മാതാക്കളും ബുദ്ധിമുട്ടുകയാണ്

AC Makers Clock Two-Fold Jump In Sales In May Amid Scorching Summer

ഴ പെയ്യുമ്പോൾ പോലും ചൂടിന് കുറവില്ലാത്ത അവസ്ഥയിലാണ് നാം. ഉത്തരേന്ത്യയാകട്ടെ ചുട്ടുപൊള്ളുന്നു. ഈ അവസ്ഥയിൽ പൊടിപൊടിച്ച കച്ചവടം നേടുന്നതിന്റെ സന്തോഷത്തിലാണ് എയർ കണ്ടീഷണർ നിർമാതാക്കൾ. ഈ വേനൽക്കാലത്ത് എയർ കണ്ടീഷണറുകൾക്കുള്ള  ഡിമാൻഡ് റെക്കോർഡ് നിരക്കിലാണ്. കത്തുന്ന ചൂടിനിടെ എയർ കണ്ടീഷണറുകളുടെ  വിൽപ്പന മെയ് മാസത്തിൽ ഇരട്ടിയായി വർദ്ധിച്ചു. രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെ പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. രാജ്യത്തെ പ്രധാന എസി നിർമാതാക്കളായ വോൾട്ടാസ്, എൽജി, ഡെയ്‌കിൻ, പാനസോണിക്, ബ്ലൂ സ്റ്റാർ എന്നിവ മെയ് മാസത്തിൽ റെക്കോർഡ് വിൽപ്പനയാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കമ്പനികളുടെ വിൽപ്പനയിൽ മൊത്തത്തിൽ 30 മുതൽ 35 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.  .

ഭൂരിഭാഗം ഉപഭോക്താക്കളും കുറഞ്ഞ വൈദ്യുത ഉപയോഗം ഉള്ള എസികൾ വാങ്ങുന്നതിനാണ് താൽപര്യം കാണിക്കുന്നത്. ഉയർന്ന ഡിമാന്റ് കാരണം ഇത്തരം എസികൾക്ക് വിപണിയിൽ വലിയ ക്ഷാമം നേരിടുന്നതിനാൽ നിർമ്മാതാക്കളും ബുദ്ധിമുട്ടുകയാണ്. ഇതിനുപുറമെ, വിൽപന വർധിച്ചതോടെ എസികൾ കൃത്യസമയത്ത് സ്ഥാപിക്കുന്നതിനും നിർമ്മാതാക്കൾ പ്രതിസന്ധി നേരിടുന്നുണ്ട്.

എസി വില കൂടാൻ സാധ്യത 

ചെങ്കടൽ പ്രതിസന്ധിയെത്തുടർന്ന് ഷിപ്പിംഗ് കണ്ടെയ്‌നറുകൾക്കുള്ള ക്ഷാമം എസി നിർമാണത്തെ ബാധിക്കുന്നുണ്ട്.  ആഗോള വിപണിയിൽ ചെമ്പിന്റെ വില ഗണ്യമായി വർദ്ധിച്ചതും തിരിച്ചടിയാണ്.   എസി നിർമ്മാണത്തിലെ ഒരു പ്രധാന ഘടകമാണ് ചെമ്പ്. ഇതിന് പുറമെ ചൈനീസ് വിപണി വീണ്ടും  ശക്തി കൈവരിക്കുന്നതിനാൽ അസംസ്കൃത വസ്തുക്കളുടെ വിലയും ഗണ്യമായി വർധിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios