ആധാർ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; യുഐഡിഎഐയുടെ മാർഗനിർദേശം

പാസ്‌പോർട്ട്, വോട്ടർ ഐഡി, പാൻ, റേഷൻ കാർഡ് തുടങ്ങിയ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ പങ്കിടുന്ന അതേ ജാഗ്രതയോടെ വേണം ആധാർ വിവരങ്ങളും പങ്കിടാൻ 

Aadhaar Dos and Don'ts as per UIDAI You must follow

ധാർ കാർഡ് ഇന്ന് ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി മാറിയിട്ടുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ  നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തട്ടിപ്പുകൾക്കും ആധാർ ഉപയോഗിക്കാനാകും. അതിനാൽ തന്നെ ആധാർ മറ്റ് രേഖകൾ ഉപയോഗിക്കുന്നത്പോലെ സൂക്ഷിച്ച് തന്നെ കൈകാര്യം ചെയ്യണം. ഇതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ചില മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട ചെയ്യേണ്ടതും ചെയ്യണ്ടതല്ലാത്തതുമായ കാര്യങ്ങൾ അറിയാം. 

  • ആധാർ നിങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റിയാണ്, നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ ഇത് ഉപയോഗിക്കുക.
  • നിങ്ങളുടെ ആധാർ പങ്കിടുമ്പോൾ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാസ്‌പോർട്ട്, വോട്ടർ ഐഡി, പാൻ, റേഷൻ കാർഡ് തുടങ്ങിയ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ പങ്കിടുന്ന സമയത്ത് നിങ്ങൾ നൽകുന്ന അതേ തലത്തിലുള്ള ജാഗ്രത പാലിക്കുക.
  • നിങ്ങളുടെ ആധാർ ഒരു സ്ഥാപനം ആവശ്യപ്പെടുമ്പോൾ അതിനു നിങ്ങളുടെ സമ്മതം  വാങ്ങാൻ അവർ ബാധ്യസ്ഥരാണ്, ഇങ്ങനെയുള്ളവർ ആധാർ ഏത് ഉദ്ദേശ്യത്തിനാണ് ചോദിക്കുന്നത് എന്നത് വ്യക്തമാക്കണം. 
  • നിങ്ങളുടെ ആധാർ നമ്പർ പങ്കിടാൻ താൽപ്പര്യമില്ലാത്തിടത്തെല്ലാം, വെർച്വൽ ഐഡന്റിഫയർ (VID) സൃഷ്ടിക്കുന്നതിനുള്ള സൗകര്യം യുഐഡിഎഐ   നൽകുന്നു. നിങ്ങൾക്ക് എളുപ്പത്തിൽ വിഐഡി ജനറേറ്റ് ചെയ്യാനും നിങ്ങളുടെ ആധാർ നമ്പറിന് പകരം ഉപയോഗിക്കാനും കഴിയും. 
  • കഴിഞ്ഞ ആറ് മാസത്തെ നിങ്ങളുടെ ആധാർ ഉപയോഗിച്ച വിവരങ്ങൾ യുഐഡിഎഐ വെബ്‌സൈറ്റിലോ എം-ആധാർ  ആപ്പിലോ കാണാൻ കഴിയും. 
  • ആധാർ ഉപയോഗിക്കപ്പെടുമ്പോൾ എല്ലാം  നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി വഴി യുഐഡിഎഐ അത് അറിയിക്കും.   
  • നിങ്ങളുടെ മൊബൈൽ നമ്പർ എപ്പോഴും ആധാറുമായി അപ്ഡേറ്റ് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios