'ചെറിയൊരു കൈയബദ്ധം' ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി നിക്ഷേപിച്ച് ബാങ്ക്; പിന്നീട് സംഭവിച്ചത്

തന്റെ അക്കൗണ്ടിലേക്ക് എത്തിയ നിക്ഷേപം കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ടാക്സി ഡ്രൈവർ. ചെന്നൈയിലെ ടാക്‌സി ഡ്രൈവർക്ക് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയാണ് ലഭിച്ചത്.

9000 crore deposited to a car driver bank account by Tamilnadu Mercantile Bank in Chennai apk

ചെന്നൈ: രാജ്യത്തെ ബാങ്കിങ് മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാലും നിക്ഷേപിച്ചാലും ഉടനടി അക്കൗണ്ട് ഉടമകൾ അറിയാറുണ്ട്. ഇപ്പോഴിതാ തന്റെ അക്കൗണ്ടിലേക്ക് എത്തിയ നിക്ഷേപം കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ടാക്സി ഡ്രൈവർ. ചെന്നൈയിലെ ടാക്‌സി ഡ്രൈവർക്ക് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയാണ് ലഭിച്ചത്. എന്താണ് സംഭവമെന്നല്ലേ? 

ALSO READ: വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി

ബാങ്കിന്റെ പിഴവ് മൂലമാണ് ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്ത്. 30 മിനിറ്റിനുള്ളിൽ ബാക്കി തുക ബാങ്ക് തിരികെ എടുക്കുകയും ചെയ്തു. എന്നാൽ പണം തിരിച്ചെടുക്കുന്നതിന് മുൻപ് അതിൽ നിന്നും 21,000 രൂപ സുഹൃത്തിന് കൈമാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സംഭവമിങ്ങനെയാണ്, പഴനിക്കടുത്ത് നെയ്‌ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാർ സുഹൃത്തുക്കളോടൊപ്പം കോടമ്പാക്കത്ത് മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്. സെപ്റ്റംബർ 9 ന് ജോലിക്ക് ശേഷം വിശ്രമിക്കുന്ന സമയത്ത് ഉറക്കം ഉണർന്ന് ഫോൺ നോക്കിയപ്പോൾ കാണുന്നത് . ഏകദേശം 3 മണിക്ക്, തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന മെസേജ് ആണ്. ആദ്യം ഇത് ഫേക്ക് ആണെന്നും പറ്റിക്കലാണെന്നും വിചാരിച്ചെങ്കിലും മെസേജ് ഒന്നുകൂടി വിശദമായി നോക്കിയപ്പോഴാണ് അത് തന്റെ ബാങ്കായ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അയച്ച മെസേജ് തന്നെയാണെന്ന് മനസിലാക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഞാൻ അതിൽ വളരെയധികം പൂജ്യങ്ങൾ ഉള്ളതിനാൽ തുക കണക്കാക്കാൻ പോലും കഴിഞ്ഞില്ല എന്ന് രാജ് കുമാർ പറയുന്നു. 

ALSO READ: വിനായക ചതുർഥി ആഘോഷത്തിൽ അന്റലിയ; ഗംഭീര വിരുന്നൊരുക്കി മുകേഷ് അംബാനിയും കുടുംബവും 

അതുവരെ 105 രൂപ മാത്രമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ, ഇതൊരു സ്പാം സന്ദേശമാണെന്നോ ആരെങ്കിലും തന്നെ ചതിക്കാനോ പരിഹസിക്കാനോ ശ്രമിച്ചതാണെന്നാണ്. എന്നാൽ പിന്നീട് അത് ടിഎംബിയുടെ ഔദ്യോഗിക നമ്പറിൽ നിന്നുള്ള ടെക്സ്റ്റ് അലേർട്ട് ആണെന്ന് മനസിലായി എന്ന് രാജ് കുമാർ പറഞ്ഞു. ഉടൻ തന്നെ രാജ്കുമാർ 21,000 രൂപ സുഹൃത്തിന് കൈമാറി. എന്നാൽ കുറച്ച് മിനിറ്റുകൾക്കകം ബാക്കി തുക ബാങ്ക് ഡെബിറ്റ് ചെയ്തു.  പിറ്റേന്ന് രാവിലെ തൂത്തുക്കുടിയിൽ നിന്നുള്ള ടിഎംബി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബന്ധപ്പെടുകയും പണം അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്തതാണെന്ന് പറയുകയും ചെയ്തു. 

രാജ്‌കുമാർ പിൻവലിച്ച പണം വേണമെന്നും പോലീസിൽ പരാതി നൽകുമെന്നും  ഒരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയപ്പോൾ, രാജ്‌കുമാർ  ഒരു അഭിഭാഷകനുമായി ബാങ്കിന്റെ ടി നഗർ ബ്രാഞ്ചിലേക്ക് പോയി. തുടർന്ന് ചർച്ചയ്‌ക്കൊടുവിൽ ഇരുപക്ഷവും ഒത്തുതീർപ്പിലെത്തി. ഞാൻ ഇതുവരെ പിൻവലിച്ച തുക തിരികെ നൽകേണ്ടതില്ലെന്നും എനിക്ക് കാർ ലോൺ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബാങ്ക് പറഞ്ഞതായി രാജ്കുമാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios