ആദായ വിൽപ്പന പൊടിപൊടിച്ചു; ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയത് ഇവയാണ്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഏകദേശം 11 കോടി പേരാണ് ആദ്യ 48 മണിക്കൂറിനുള്ളില്‍ കമ്പനിയുടെ വെബ്സൈറ്റോ, ആപ്പോ സന്ദര്‍ശിച്ചത്

54500 crore in one week Who are the heroes for Amazon, Flipkart amid festive shopping frenzy?

മ്പന്‍ ഓഫറുകളുമായി മുന്‍ നിര ഇ - കോമേഴ്സ് സ്ഥാപനങ്ങള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ എല്ലാ കമ്പനികളുടേയും പോക്കറ്റില്‍ വീണത് കോടികള്‍. ഡിസ്കൗണ്ട് നല്‍കാന്‍ ഇ - കോമേഴ്സ് ഭീമന്‍മാര്‍  പരസ്പരം മല്‍സരിച്ചതോടെ ആളുകള്‍ പ്രധാനമായും വാങ്ങിക്കൂട്ടിയത് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുമാണ്. ഡാറ്റം ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആമസോണും ഫ്ലിപ്പ്കാര്‍ട്ടും ചേര്‍ന്ന് സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ 54,500 കോടി രൂപയുടെ വില്‍പ്പന നടത്തി. ഇതില്‍ ഏകദേശം 60 ശതമാനവും മൊബൈല്‍ ഫോണുകളും (38%),  ഇലക്ട്രോണിക്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (21%) ഉല്‍പ്പന്നങ്ങളുമാണ്. വില്‍പനയില്‍ മിന്നും താരങ്ങളായത് ഐ ഫോണ്‍ 15ഉം, സാംസംഗിന്‍റെ ഗ്യാലക്സി ട23 എഫ്ഇയും ആണ്.

ഉയര്‍ന്ന ശ്രേണിയിലുള്ള മൊബൈല്‍ ഫോണുകള്‍, പ്രത്യേകിച്ച് 30,000 രൂപയ്ക്ക് മുകളില്‍ വിലയുള്ളവയ്ക്ക് ആകര്‍ഷകമായ കിഴിവ് നല്‍കിയാണ് കമ്പനികള്‍ വിറ്റഴിച്ചത്. പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കിയതോടെ  പഴയ പതിപ്പുകളുടെ വില ഇടിഞ്ഞു, ഇതും മൊബൈല്‍ ഫോണുകളുടെ വില്‍പ്പന വര്‍ധിക്കുന്നതിനിടയാക്കി. ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കും ആവശ്യക്കാരേറെയായിരുന്നു. ചെറുപട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും വാങ്ങുന്നവരില്‍ പകുതിയിലധികം പേരും ഇഎംഐ വഴിയാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത്.പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ 70% ടയര്‍ -2, -3 നഗരങ്ങളില്‍ നിന്നാണെന്ന് ആമസോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഏകദേശം 11 കോടി പേരാണ് ആദ്യ 48 മണിക്കൂറിനുള്ളില്‍ കമ്പനിയുടെ വെബ്സൈറ്റോ, ആപ്പോ സന്ദര്‍ശിച്ചത് . ഇത് റെക്കോര്‍ഡാണെന്ന് ആമസോണ്‍ അവകാശപ്പെട്ടു. ഇവയില്‍ 80% പേരും ടയര്‍ 2 നഗരങ്ങളില്‍ നിന്നും ചെറിയ പട്ടണങ്ങളില്‍ നിന്നുമാണ്. സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ 75% ടയര്‍ 2, ടയര്‍ 3 പട്ടണങ്ങളില്‍ നിന്നാണ്. ഇതില്‍ 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വാങ്ങലുകളില്‍ 70 ശതമാനവും ഈ ചെറിയ നഗരങ്ങളില്‍ നിന്നാണ്. ദീപാവലിക്ക് മുമ്പ് തന്നെ ഓണ്‍ലൈന്‍ വില്‍പ്പന 23% വര്‍ധിച്ച് ഏകദേശം 100,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. . കഴിഞ്ഞ വര്‍ഷം ഇത് 81,000 കോടി രൂപയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios