പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപ് ആയിരം വട്ടം ആലോചിക്കേണ്ട, ഈ 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം
ഒരു പേഴ്സണൽ ലോണിനെക്കുറിച്ച് ആലോചിക്കുന്നവർക്ക്, ബാങ്കുകളിലെത്തുന്നതിന് മുൻപ് ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് മികച്ച തീരുമാനമാണ്.
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോഴാണ് പലപ്പോഴും വ്യകതിഗത വായ്പകളിലേക്ക് കൂടുതൽ പ്രും എത്തിചേരുക. പലപ്പോഴും ചെലവുകൾ നികത്തുന്നതിനോ നിലവിലുള്ള കടങ്ങൾ തിരിച്ചടയ്ക്കുന്നതിനോ കടങ്ങൾ ഏകീകരിക്കുന്നതിനോ വേണ്ടിയും പലരും ഒരു വലിയ വ്യക്തിഗത വായ്പ എടുക്കാൻ താല്പര്യപ്പെടാറുണ്ട്. എന്നാൽ വായ്പ എടുക്കുമ്പോൾ എളുപ്പത്തിലുള്ള ലഭ്യതയെ മാത്രം ആശ്രയിക്കരുത്. താരതമ്യേന ഉയർന്ന പലിശനിരക്കുകൾ കൂടാതെ, കടം കുമിഞ്ഞുകൂടുന്നതിലേക്ക് എത്താതെ ജാഗ്രത പുലർത്തണം.
ഒരു പേഴ്സണൽ ലോണിനെക്കുറിച്ച് ആലോചിക്കുന്നവർക്ക്, ബാങ്കുകളിലെത്തുന്നതിന് മുൻപ് ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് മികച്ച തീരുമാനമാണ്.
1: എന്തുകൊണ്ട് നിങ്ങൾ ഒരു വ്യക്തിഗത വായ്പ എടുക്കുന്നു?
വായ്പ എടുക്കുന്നതിന് മുമ്പ്, വായ്പയുടെ ആവശ്യകത വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ട് വായ്പ ആവശ്യമുണ്ട്? സേവിങ്‌സുകൾ ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണോ വായ്പ എടുക്കാനുള്ള തീരുമാനം എടുത്തത് എന്ന് പരിശോധിക്കണം. വരുമാനം, ചെലവുകൾ, നിലവിലുള്ള കടങ്ങൾ എന്നിവ പരിശോധിച്ച് വായ്പയുടെ ആവശ്യകത ഉറപ്പിക്കണം.
2: നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടോ?
ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ നിലവിലെ ക്രെഡിറ്റ് സ്കോർ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വായ്പ ലഭിക്കാൻ നിങ്ങൾ യോഗ്യരാണോ അല്ലയോ എന്ന് ബാങ്കുകൾ ക്രെഡിറ്റ് സ്കോർ നോക്കിയാണ് തീരുമാനിക്കുക. അനുകൂലമായ ക്രെഡിറ്റ് സ്‌കോറിന് മികച്ച നിബന്ധനകളും കുറഞ്ഞ പലിശ നിരക്കുകളും നേടാൻ കഴിയും,
3: തുക എത്ര?
ഒരു പുതിയ വായ്പ എടുക്കുന്നതിന് കൃത്യമായ കണക്കുകൂട്ടൽ ആവശ്യമാണ്. കാരണം മാസാമാസം ഇത് തിരിച്ചടയ്‌ക്കേണ്ടതാണല്ലോ എല്ലാ പ്രതിമാസ ചെലവുകളും പട്ടികപ്പെടുത്തി പ്രതിമാസ വരുമാനവുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്. ഇതിലൂടെ ലോൺ എടുത്താൽ ഒരു മാസം പരമാവധി എത്ര തുക തിരിച്ചടയ്ക്കാൻ കഴിയും എന്നുള്ളത് അറിയാൻ കഴിയും.
4: നിങ്ങൾക്ക് എത്ര കുറഞ്ഞ തുകയ്ക്ക് കടം വാങ്ങാനാകും?
എത്ര കടം വാങ്ങണം എന്നുള്ളത് ആലോചിക്കുന്നതിനു പകരം, കടം വാങ്ങാതെ നിങ്ങളുടെ ആവശ്യങ്ങൾ എത്രത്തോളം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുക. സമ്പാദ്യം ഉപയോഗപ്പെടുത്തുകയോ ആസ്തികൾ വിൽക്കുകയോ ചെയ്യുന്നതിലൂടെ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്ന തുക കുറയ്ക്കാൻ കഴിയും.ഇതിലൂടെ ഉയർന്ന പലിശ നൽകുന്നത് കുറയ്ക്കാൻ കഴിയും.
5: വായ്പ എത്ര വേഗത്തിൽ തിരിച്ചടയ്ക്കാനാകും?
തിരിച്ചടയ്ക്കാൻ എത്ര സമയപരിധി വേണമെന്നുള്ളത് മുൻകൂട്ടി തീരുമാനിക്കുന്നത് നല്ലതാണ്. കാരണം പലിശ കൂടുന്നതും കാലാവധി കൊടുത്തും തിരിച്ചറിഞ്ഞ് മാത്രം വായ്പ എടുക്കണം. മുതലും കൂട്ടുപലിശയും തിരിച്ചടയ്ക്കുന്നത് കൂടുതൽ സാമ്പത്തിക പ്രതിസന്ധി തീർക്കരുത്