ഒരു രാത്രി തങ്ങാൻ എത്ര നല്‍കണം? ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 5 ഹോട്ടൽ മുറികളുടെ നിരക്ക് ഇങ്ങനെ

ഒരു രാത്രി തങ്ങാൻ ലക്ഷങ്ങൾ. അതിസമ്പന്നർക്ക് മാത്രം താങ്ങാനാകുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 5 ഹോട്ടൽ മുറികൾ 

5 Most Expensive Hotel Rooms In India APK

യാത്ര ചെയ്യുമ്പോഴെല്ലാം ബജറ്റിന് അനുയോജ്യമായ ഹോട്ടലുകളും താമസസൗകര്യങ്ങളും തിരഞ്ഞെടുക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്.  ഓരോ വ്യക്തിക്കും ഈ ബജറ്റ് വ്യത്യസ്‍തമായിരിക്കും. ചിലർക്ക് ഒരു മുറിക്ക് ഒരു രാത്രിയിലേക്ക് 1000 മുതൽ 2000 രൂപ വരെ നൽകുമ്പോൾ ചിലരാകട്ടെ ഒരു മുറിക്കായി ലക്ഷങ്ങളാണ് ചെലവഴിക്കുക. ഇത്തരത്തിൽ ആളുകൾക്കനുസരിച്ച് അനുയോജ്യമായ ഇടങ്ങൾ പല ഇന്ത്യൻ ഹോട്ടലുകളും നൽകാറുണ്ട്. 

ആഡംബരം പ്രകടമാക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് ഹോട്ടൽ മുറികൾ ഇതാ; 

ALSO READ: ഇഷ അംബാനിയോ ശ്ലോക മേത്തയോ അണിഞ്ഞതല്ല, ലോകത്തിലെ ഏറ്റവും വിലകൂടിയ വിവാഹ വസ്ത്രം ഇതാണ്

1. മഹാരാജ സ്യൂട്ട് - ലീലാ പാലസ്, ഉദയ്പൂർ

ലീലാ പാലസിലെ മഹാരാജ സ്യൂട്ട് 3,585 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ്. ലിവിംഗ് റൂം, സ്റ്റഡി, ഡൈനിംഗ് ഏരിയ, മാസ്റ്റർ ബെഡ്‌റൂം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ മുറി. പ്രത്യേക വാക്ക്-ഇൻ വാർഡ്രോബും ഉണ്ട്. കുളിമുറിയിൽ ബാത്ത് ടബും ജക്കൂസിയും അതോടൊപ്പം ഷവറിനായി ഒരു പ്രത്യേക ഏരിയയും ഉണ്ട്. മാത്രമല്ല, അറ്റാച്ച്ഡ് മസാജ് പാർലർ, പൂൾ, ഒരു നടുമുറ്റം, ഒരു ബാൽക്കണി എന്നിവ ലഭിക്കും. മാത്രമല്ല നിങ്ങൾക്ക് മാത്രമായി ഒരു പാചകക്കാരും ഉണ്ടാകും. റൂമിന് ഒരു രാത്രിക്ക് 10,63,178 രൂപയാണ് ചാർജ്, ഇതിൽ നികുതിയും ഉൾപ്പെടുന്നു.

ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം

2. നിസാം സ്യൂട്ട് - താജ് ഫലക്നുമ പാലസ്, ഹൈദരാബാദ്

ഹൈദരാബാദ് നൈസാമിന്റെ പഴയ കൊട്ടാരമാണ് ഈ ആഡംബര ഹോട്ടൽ. 180 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ളതാണ് നിസാം സ്യൂട്ട്.  ഒരു സ്വകാര്യ പൂളും ഈ സ്യൂട്ടിൽ ലഭ്യമാകും, പാചകക്കാരും ഉണ്ടാകും. ഈജിപ്ഷ്യൻ കോട്ടൺ ബെഡ് ലിനനും ജക്കൂസിയും ഉള്ള മെത്തകളും ലഭിക്കും. ഒരു രാത്രിക്ക് 6,02,000 രൂപയാണ് മുറിയുടെ വില. നികുതികളും മറ്റ് നിരക്കുകളും ഒപ്പം ഈടാക്കും..

3. പ്രസിഡൻഷ്യൽ സ്യൂട്ട് - രാജ് പാലസ് ഹോട്ടൽ, ജയ്പൂർ

ഈ സ്യൂട്ട് യഥാർത്ഥത്തിൽ നാല് നിലകളുള്ള ഒരു അപ്പാർട്ട്മെന്റാണ്, മാത്രമല്ല, ഓരോരുത്തർക്കും പുറത്തേക്കുള്ള ഡോർ വ്യത്യസ്‍തമായിരിക്കും. ഒന്നാം നിലയിൽ സ്വകാര്യ സെക്രട്ടേറിയൽ മുറിയിലേക്കും ലോഞ്ചിലേക്കും ബാറിലേക്കും നയിക്കുന്ന ഒരു സ്വകാര്യ ലോഞ്ച് ഉണ്ട്. രണ്ടാം നിലയിൽ സ്വീകരണമുറിയുണ്ട്. മൂന്നാം നിലയിൽ ഒരു ലൈബ്രറിയും രണ്ടാമത്തെ മുറിയോടൊപ്പം ഒരു ഡൈനിംഗ് റൂമും ഉണ്ട്. അവസാന നിലയിൽ ഒരു ജാക്കുസിയും ഉണ്ട്. ഒരു രാത്രിക്ക്  നികുതികളും ഫീസും ഉൾപ്പെടെമൊത്തം 14,71,072 രൂപയാണ്.

ALSO READ: അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?

4. കോഹിനൂർ സ്യൂട്ട് - ദി ഒബ്റോയ് ഉദയ വിലാസ്, ഉദയ്പൂർ

246.19 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ളതാണ് ഈ സ്യൂട്ട്. ഇതിൽ ഒരു മാസ്റ്റർ ബെഡ്‌റൂം,  ഒരു ഡൈനിംഗ് റൂം, ഒരു സ്വീകരണമുറി, ഒരു സ്വകാര്യ പൂൾ എന്നിവയുണ്ട്. ആരവല്ലി മലനിരകളുടെയും, പിച്ചോള തടാകത്തിന്റെയും, സിറ്റി പാലസിന്റെയും കാഴ്ച  മുറിയിൽ നിന്ന് തന്നെ ലഭിക്കും. നികുതിയും ഫീസും കൂടാതെ  11,00,000 രൂപയാണ് മുറിയുടെ വില

5. പ്രസിഡൻഷ്യൽ സ്യൂട്ട് - ലീല പാലസ്, ദില്ലി

ദില്ലിയിലെ ലീല പാലസിലെ ഈ പ്രസിഡൻഷ്യൽ സ്യൂട്ട് 446 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്നതാണ്. 24 മണിക്കൂറും ലഭ്യമാകുന്ന പാചകക്കാരും ഉണ്ടാകും. ഒരു സ്വകാര്യ ജിം, രണ്ട് ലിവിംഗ് റൂം, പഠനമുറി, ഡൈനിംഗ് റൂം എന്നിവ ഇവിടെ സ്യൂട്ടിൽ ലഭ്യമാണ്. 6,87,500 രൂപയാണ് ഇതിന്റെ വില 

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios