എൻപിഎസ് അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് അറിയണോ? എളുപ്പവഴികൾ ഇതാ

ഒരാൾക്ക് എപ്പോൾ വേണമെങ്കിലും ഓൺലൈനായി അവരുടെ എൻപിഎസ് ബാലൻസ് പരിശോധിക്കാനും കഴിയും

4 easy ways to know your NPS balance

നപ്രിയ റിട്ടയർമെന്റ് സേവിംഗ്സ് സ്കീമുകളിലൊന്നാണ് ദേശീയ പെൻഷൻ സ്‌കീം. 2004-ൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് എൻപിഎസ് ആരംഭിച്ചത്.18 നും 60 നും ഇടയിൽ പ്രായമുള്ള ആർക്കും എൻപിഎസ് അക്കൗണ്ട് തുറന്ന് സേവിംഗ് ആരംഭിക്കാം. ഒരാൾക്ക് എപ്പോൾ വേണമെങ്കിലും ഓൺലൈനായി അവരുടെ ബാലൻസ് പരിശോധിക്കാനും കഴിയും.

എൻപിഎസ്  അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം?

എൻഎസ്‌ഡിഎൽ പോർട്ടലിലൂടെ:

1. നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ ഔദ്യോഗിക പോർട്ടലിലേക്ക് പോകുക https://nsdl.co.in/

2. നിങ്ങളുടെ പെർമനന്റ് റിട്ടയർമെന്റ് അലോട്ട്‌മെന്റ് നമ്പർ (PRAN) ഉപയോക്തൃ ഐഡി, അക്കൗണ്ട് പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

3. ലോഗിൻ ചെയ്ത ശേഷം, 'ഇടപാട് സ്റ്റേറ്റ്മെന്റ്' വിഭാഗത്തിന് താഴെയുള്ള 'ഹോൾഡിംഗ് സ്റ്റേറ്റ്മെന്റ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

4 . അക്കൗണ്ട് ബാലൻസ് സ്ക്രീനിൽ പ്രദർശിപ്പിക്കും.

എൻഎസ്‌ഡിഎൽ മൊബൈൽ ആപ്ലിക്കേഷൻ വഴി

ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് എൻഎസ്ഡിഎൽ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

1. ആപ്പിൽ, നിങ്ങളുടെ എൻപിഎസ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് അതേ ഘട്ടങ്ങൾ പാലിക്കുക.

2. നിക്ഷേപകന്റെ ടയർ I, ടയർ II അക്കൗണ്ടുകളിലെ ബാലൻസിനൊപ്പം  മൊത്തം എൻപിഎസ് ബാലൻസും ഇതോടെ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.

ഉമംഗ് ആപ്പ് വഴി

ഇ-ഗവൺമെന്റ് ഉമംഗ് ആപ്ലിക്കേഷനിൽ നിന്നും എൻപിഎസ് സേവനങ്ങളും ലഭിക്കും.

1. ഉമംഗ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എൻപിഎസ് സേവനങ്ങൾ കണ്ടെത്തുക

2. അടുത്തതായി, 'കറന്റ് ഹോൾഡിംഗ്' ഓപ്ഷൻ തിരഞ്ഞെടുത്ത് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെപെർമനന്റ് റിട്ടയർമെന്റ് അലോട്ട്‌മെന്റ് നമ്പറും, പാസ്‌വേഡും നൽകുക.

4. ലോഗിൻ ചെയ്ത ശേഷം, പ്രസക്തമായ അക്കൗണ്ട് വിവരങ്ങൾ ഉപയോക്താവിന് ആക്സസ് ചെയ്യാവുന്നതാണ്.

എസ്എംഎസ് വഴി

എൻപിഎസ്  അക്കൗണ്ട് ബാലൻസ് കാണാനുള്ള എളുപ്പവഴികളിൽ ഒന്ന് എസ്എംഎസ് വഴിയാണ്.

1. നിങ്ങളുടെ എൻപിഎസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9212993399 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക.

2. ഇതിനെ തുടർന്ന്, നിങ്ങളുടെ എൻപിഎസ് അക്കൗണ്ട് ബാലൻസ് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഒരു എസ്എംഎസ് ആയി അതേ നമ്പറിൽ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios