23 ദിവസങ്ങൾക്കുള്ളിൽ 35 ലക്ഷം വിവാഹങ്ങൾ! 4.25 ലക്ഷം കോടിയുടെ ബിസിനസ്സ്

നവംബർ 23 നും ഡിസംബർ 15 നും ഇടയിൽ ഇന്ത്യയിൽ നടക്കുക 35 ലക്ഷം വിവാഹങ്ങൾ വിപണിയിലേക്ക് ഒഴുകുക ലക്ഷകണക്കിന് കോടികൾ 

35 Lakh Weddings In India To Generate 4.25 Lakh Crore Business This Year apk

വിവാഹ സീസണിൽ  23 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നടക്കുക നൂറോ ഇരുന്നൂറ് വിവാഹമല്ല, രാജ്യം സാക്ഷ്യംവഹിക്കാൻ പോകുന്നത് 35 ലക്ഷത്തിലധികം വിവാഹങ്ങൾക്കാണ്. ഇതിലൂടെ 4.25 ലക്ഷം കോടി രൂപ സമ്പാദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്. 

നവംബർ 23 നും ഡിസംബർ 15 നും ഇടയിൽ ഏകദേശം 3.5 മില്യൺ വിവാഹങ്ങൾ ഇന്ത്യയിൽ നടക്കുമെന്നും ഇതിലൂടെ  4.25 ലക്ഷം കോടി രൂപയുടെ വാങ്ങലുകൾ നടന്നേക്കാമെന്നാണ് കണക്കുകൂട്ടലെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

ALSO READ: ഇത് പരസ്യമല്ല! സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ

ഐപിഒ ഇന്ത്യയുടെ കണക്കനുസരിച്ച്,  ഈ വർഷം, ഇന്ത്യയിലെ ശരാശരി വിവാഹച്ചെലവ് ഏകദേശം 5  ലക്ഷം രൂപയാണ്. ഗോവ, ജയ്പൂർ, കേരളം, ഷിംല എന്നിവയാണ് രാജ്യത്തെ പ്രധാന വിവാഹ കേന്ദ്രങ്ങൾ. ഇപ്പോൾ മാറിയ ട്രെൻഡ് അനുസരിച്ച്, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, തീം വെഡ്ഡിംഗ്, പരിസ്ഥിതി സൗഹൃദ വിവാഹങ്ങൾ എന്നിവയ്‌യാണ് ആളുകൾക്ക് പ്രിയം. ഇതിനായി ചെലവഴിക്കാൻ മടി കാണിക്കാറില്ലെന്നും ഐപിഒ ഇന്ത്യ കൂട്ടിച്ചേർത്തു.

വിവാഹ സീസണിൽ ആഭരണങ്ങൾ, സാരികൾ, ഫർണിച്ചറുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ ആവശ്യകത കുത്തനെ ഉയരും. 2023 ലെ വിവാഹ സീസണിന്റെ കൊട്ടിക്കലാശം കൂടിയാകും ഇത്. അതേസമയം, വിവാഹ സീസണിന്റെ അടുത്ത ഘട്ടം ജനുവരി പകുതി മുതൽ ആരംഭിക്കുമെന്നും ജൂലൈ വരെ തുടരും. 

ALSO READ: 12.2 കോടി നൽകണമെന്ന് ആർബിഐ; ഇത് റെക്കോർഡ് പിഴ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 32 ലക്ഷം വിവാഹങ്ങൾ നടന്നിരുന്നു. ആകെ ചെലവ് 3.75 ലക്ഷം കോടി രൂപയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios