കേന്ദ ബജറ്റ് 2024; നികുതിദായകരുടെ പ്രതീക്ഷകൾ ഇവയാണ്

ആദായനികുതി സംബന്ധിച്ച് സാധാരണക്കാരൻ എന്തൊക്കെയാണ് ബജറ്റിൽ നിന്ന് ആഗ്രഹിക്കുന്നത്. നമുക്ക് പരിശോധിക്കാം

15 expectations of individual taxpayers this Budget

നമന്ത്രി നിർമ്മല സീതാരാമൻ നാളെ ഇടക്കാല ബജറ്റ്  പ്രഖ്യാപിക്കും. ആദായനികുതി സംബന്ധിച്ച് സാധാരണക്കാരൻ എന്തൊക്കെയാണ് ബജറ്റിൽ നിന്ന് ആഗ്രഹിക്കുന്നത്. നമുക്ക് പരിശോധിക്കാം

1 മൂലധന നേട്ട നികുതി ലളിതമാക്കുക

 a) ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കുന്നതിന് എല്ലാ ഇന്ത്യൻ  ഓഹരികൾക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾക്കും ഒരു ഏകീകൃത ഹോൾഡിംഗ് കാലയളവ് സർക്കാരിന് പരിഗണിക്കാം.
b) ദീർഘകാല മൂലധന നേട്ട നികുതി നിരക്ക് 10% ആയും ഹ്രസ്വകാല മൂലധന നേട്ട നികുതി 15% ആയും നിജപ്പെടുത്താം
c) നികുതി നിരക്കുകളും ഹോൾഡിംഗ് കാലയളവും തമ്മിൽ പൊരുത്തമുണ്ടെങ്കിൽ,  ആസ്തികളുടെ വിൽപ്പനയിൽ ദീർഘകാല മൂലധന നേട്ടത്തിന് ഇൻഡക്സേഷൻ ആനുകൂല്യം ആവശ്യമായി വരില്ല.
 
 2. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തണം

സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി പ്രതിവർഷം 50,000 രൂപയിൽ നിന്ന് 1,00,000 രൂപയായി ഉയർത്തുന്നത് പരിഗണിക്കേണ്ടതുണ്ട്.സ്റ്റാൻഡേർഡ് ഡിഡക്ഷൻ അവസാനമായി പരിഷ്കരിച്ചത് 2019-ലാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും  ഉയർന്ന ജീവിതച്ചെലവും കണക്കിലെടുക്കുമ്പോൾ, 50,000 രൂപയുടെ കിഴിവ്   കുറവാണ്. 2019 മുതൽ ഇന്ത്യയിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 3.73% ൽ നിന്ന് 5.51% ആയി ഉയർന്നു.  സ്റ്റാൻഡേർഡ് ഡിഡക്ഷനിൽ കുറഞ്ഞത് 30% വർദ്ധനയാണ് ഏർപ്പെടുത്തേണ്ടതുണ്ട്.

3. എൻപിഎസ് നിക്ഷേപ നികുതി ഇളവ്
 
നിലവിൽ പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സെക്ഷൻ 80CCD (1B) പ്രകാരം ദേശീയ പെൻഷൻ സ്കീമിലേക്ക് (NPS) 50,000 രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും,  പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ഇതില്ല.  

4. ആസ്തി വാങ്ങുന്നതിനുള്ള ടിഡിഎസ് നിയമങ്ങൾ ലഘൂകരിക്കുക

എൻആർഐകളിൽ നിന്ന് വീട്/സ്ഥലം വാങ്ങുന്നതിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും  ഇടപാടുകൾ എളുപ്പമാക്കാനും  നടപടി വേണം. എൻആർഐകളിൽ  നിന്ന് വീട്/സ്ഥലം വാങ്ങുന്നതിന് ഈടാക്കുന്ന ടിഡിഎസിന്റെ നിയമങ്ങൾ ലഘൂകരിക്കണം.

5. ടിഡിഎസ് ക്രെഡിറ്റ്

റീഫണ്ടുകളിൽ ഭൂരിഭാഗവും ഇപ്പോൾ കേന്ദ്രീകൃത പ്രോസസ്സിംഗ് സെൻറർ വഴിയാണ് ചെയ്യുന്നത്. അതേ സമയം ഫോം 71 ഓപ്ഷന് അസസ്സിംഗ് ഓഫീസറുടെ (AO) സ്വമേധയാ ഇടപെടൽ ആവശ്യമായി വന്നേക്കാം. ടിഡിഎസ് റീഫണ്ട് ലഭിക്കുന്നത്  ബുദ്ധിമുട്ടേറിയ പ്രക്രിയയായി മാറുന്നതിന് ഇത് ഇടയാക്കുന്നുണ്ട്.

6. വീട് വാങ്ങുന്നവരുടെ നികുതി ഭാരം കുറയ്ക്കുക
 
ഭവനവായ്പയ്ക്ക് മേൽ  നികുതി ഇളവ് ലഭിക്കുന്നതിനുള്ള പരിധി കുറഞ്ഞത് 3 ലക്ഷം രൂപയായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ കിഴിവ് വീട് വാങ്ങുന്ന എല്ലാവർക്കും ഗുണം ചെയ്യും    

7. ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ  നികുതി  

ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ  നികുതി പരിധി വർധിപ്പിക്കണം. 5 ലക്ഷം വാർഷിക പ്രീമിയം 10 വർഷമാക്കുന്നതും, ജിഎസ്ടി നീക്കുന്നതും  ഇൻഷുറൻസ് മേഖലയ്ക്ക് ഗുണം ചെയ്യും.  

8.  പ്രവാസി ഇന്ത്യക്കാരുടെ ഐടിആർ ഫയലിംഗ്  

ഐടിആർ ഫയലിംഗിലെ സങ്കീർണതകൾ കാരണം, പ്രവാസികൾ റിട്ടേൺ ഫയലിംഗ് ഒഴിവാക്കുകയോ വൈകിക്കുകയോ ചെയ്യാം. ഐടിആർ ഫയലിംഗ് പ്രക്രിയകൾ പൂർത്തിയാക്കാൻ ഇന്ത്യയിലെ ടാക്സ് കൺസൾട്ടൻറുമാരിൽ നിന്ന് സഹായം ലഭിക്കുമെങ്കിലും, എൻആർഐകൾ എൻഡ്-ടു-എൻഡ് ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കുന്നതിലും അവരുടെ ഐടിആറിൽ അവകാശപ്പെട്ട ആദായ നികുതി റീഫണ്ട് സ്വീകരിക്കുന്നതിലും ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

9. സേവിംഗ്സ് അക്കൗണ്ട്
 
സേവിംഗ്സ് അക്കൗണ്ടുകളിൽ പണം സൂക്ഷിക്കുന്നതും എഫ്ഡികളിൽ നിക്ഷേപിക്കുന്നതും ലാഭകരമായ നിക്ഷേപമായി കണക്കാക്കില്ല, കാരണം നിലവിലെ പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ നേട്ടം കുറവാണ്.  സെക്ഷൻ 80TTA യുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനൊപ്പം കിഴിവ് പരിധി വർധിപ്പിക്കുന്നത്, ബാങ്കിംഗ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കും

10. ആന്വൽ ഇൻഫർമേഷൻ സിസ്റ്റം

നികുതി അടവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന ആന്വൽ ഇൻഫർമേഷൻ സിസ്റ്റം വിപുലീകരിക്കണം

 11. ടിഡിഎസ് ക്രെഡിറ്റിലെ പൊരുത്തക്കേട്

 ഫോം 26 എഎസും ഐടിബിഎയും തമ്മിലുള്ള പൊരുത്തക്കേട് വേഗത്തിൽ പരിഹരിക്കണമെന്നും ഫോം 26 എഎസിലെ ടിഡിഎസ് ക്രെഡിറ്റ് ഐടിബിഎയുമായുള്ള പൊരുത്തക്കേടിന്റെ പേരിൽ നിഷേധിക്കരുതെന്നും ആവശ്യമുയരുന്നുണ്ട്.

12. ഇലക്ട്രിക് കാറുകളുടെ നികുതി

തൊഴിലുടമകൾ ജീവനക്കാർക്ക് നകുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ പെർക്വിസിറ്റ് നികുതിയുടെ മാനദണ്ഡം വ്യക്തമാക്കുന്നതിന് 1962-ലെ ആദായനികുതി ചട്ടങ്ങളിൽ ഉചിതമായ ഭേദഗതി കൊണ്ടുവരണമെന്നാണ് മറ്റൊരു ആവശ്യം

13. മൂലധന നേട്ട നികുതി ഘടന യുക്തിസഹമാക്കുക

 ഒരേ വിഭാഗത്തിൽ വരുന്ന വിവിധ തരം നിക്ഷേപങ്ങൾക്ക് നികുതി നിരക്കുകളിലോ ഹോൾഡിംഗ് കാലയളവിലോ സ്ഥിരതയില്ല. ഇൻഡെക്സേഷൻ ആനുകൂല്യം പോലും പല സാഹചര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

14. പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി

  പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി കുറഞ്ഞത് വർഷാവസാനം വരെ നീട്ടണമെന്നാണ് മറ്റൊരു ആവശ്യം.

Latest Videos
Follow Us:
Download App:
  • android
  • ios