കെ എം മാണി സമുന്നതനായ നേതാവ്: വീട്ടിലെത്തി അനുശോചനമറിയിച്ച് രാഹുൽ

പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. 

rahul gandhi visits km mani home

പാലാ: അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി സമുന്നതനായ രാഷ്ട്രീയ നേതാവാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കെ എം മാണിയുടെ വീട്ടിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി കെ എം മാണിയുടെ മരണത്തിൽ അനുശോചനം അറിയിച്ചത്.

"കെ എം മാണിസാർ  സമുന്നതനായ നേതാവാണ്. കേരളത്തിലെത്തുമ്പോൾ  മാണിസാറിന്‍റെ വീട്ടിലെത്തി അനുശോചനം അറിയിക്കാതെ പോകാൻ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ ശബ്മമായിരുന്നു മാണിസാർ. അദ്ദേഹത്തിന്‍റെ വീട്ടിലെത്താനും കുടുംബാംഗങ്ങളെ കാണാനും കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്"- രാഹുൽ പറഞ്ഞു.

rahul gandhi visits km mani home

പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുകുള്‍ വാസ്നിക് അടക്കമുള്ള ദേശീയ നേതാക്കളും രാഹുലിനൊപ്പം മാണിയുടെ വീട്ടിലെത്തി. 
 

Latest Videos
Follow Us:
Download App:
  • android
  • ios