എന്തൊരു നാണക്കേട്, സിപിഎമ്മിനും കോൺഗ്രസിനും ഒന്നിച്ച് നിന്നുകൂടെ?; കണ്ണന്താനം
ഇന്ത്യ ഭരിച്ച കുടുംബം അവരുടെ ഹൃദയ ഭൂമിയിൽ നിന്ന് ഒളിച്ചോടി ചുരം കയറുന്നത് നാണക്കേട്, രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് അൽഫോൺസ് കണ്ണന്താനം.
കൊച്ചി: രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും കോൺഗ്രസിന് ഉണ്ടാകാൻ പോകുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം. ഇന്ത്യ ഭരിച്ച കുടുംബം അവരുടെ ഹൃദയ ഭൂമിയിൽ നിന്ന് ഒളിച്ചോടി ചുരം കയറുന്നത് നാണക്കേടാണെന്നും കണ്ണന്താനം പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ ഒറ്റക്കെട്ടാണ് . തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഉള്ളത് കോൺഗ്രസ്, ലീഗ് നേതാക്കളുടെ പടമാണ്. ഇത് നാണക്കേടല്ലെ എന്നും ഇവർക്ക് ഒരുമിച്ചു നിന്ന് കൂടെ എന്നും അൽഫോൺസ് കണ്ണന്താനം പരിഹസിച്ചു