കുറഞ്ഞ ചെലവില്‍ ഒരുകോടിയുടെ ഇന്‍ഷുറന്‍സ് കവറേജ്; നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കാം
ഇനി അപകടത്തിൽ അംഗവൈകല്യം മുണ്ടായാൽ തുടർന്നുള്ള വർഷങ്ങളിൽ പ്രീമീയം അടയ്ക്കേണ്ടി വരില്ല. ഉയർന്ന തുകയ്ക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ ഒരു മെഡിക്കൽ ചെക്കപ്പിന് വിധേയമാകേണ്ടി വരും.
ഇൻഷുറൻസ് എന്നത് പലരും ഒരു നിക്ഷേപം മാത്രമായാണ് കാണുന്നത് എന്നാൽ, ഈ സമീപനത്തിന് ഒരു മാറ്റം വരണം കാരണം ഇൻഷുറൻസ് നിങ്ങളെ മാത്രമല്ല നിങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്നവർക്കും കൂടിയുള്ള ഒരു കരുതലാണ്. വിവിധ തരത്തിലുള്ള ഇൻഷുറൻസുകൾ വിപണിയിൽ കാണാൻ കഴിയും. അവയിൽ എറ്റവും പ്രധാനപ്പെട്ട ടേം ഇൻഷുറൻസിനെയാണ് ഇന്ന് ഞാൻ പരിചയപ്പെടുത്താൻ പോകുന്നത്.
ദുബായിൽ ഒരു ഉയർന്ന ഉദ്യോഗം നോക്കുന്നയാളാണ് ഭാസ്കരൻ. നല്ല രീതിയിൽ പണം സമ്പാദിക്കുന്ന ഒരു കുടുംബസ്തനാണ് അദ്ദേഹം. നാട്ടിൽ നിരവധി ഇൻഷുറൻസ് ഏജന്‍റുന്മാരും പല ബാങ്കുകളും ഇദ്ദേഹത്തെ ഒരു പോളിസിക്കായി സമീപിച്ചതാണ്. എന്നാൽ, ഇൻഷുറൻസിൽ നിന്ന് ലാഭമൊന്നും ലഭിക്കില്ല എന്ന കാരണം പറഞ്ഞ് പോളിസികളോട് മുഖം തിരിഞ്ഞ് നിന്നു.
പെട്ടെന്ന് ഒരു ദിവസം ഭാസ്കരൻ ആ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടു തന്റെ കൂടെ ജോലി ചെയ്യുന്ന തന്റെ സമപ്രായക്കാരനായ സുഹൃത്ത് സുരേഷ് ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നതായിരുന്നു ആ വാര്‍ത്ത. മരണ വിവരം ഭാസ്കരന് വിശ്വസിക്കാനായില്ല, ഒപ്പം മനസ്സിൽ പറക്കമറ്റാത്ത സുരേഷിന്റെ കുട്ടികളും അദ്ദേഹത്തിന്റെ ഭാര്യയും ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയും. ഇത് ഭാസ്കരനെ വലച്ചു. മനുഷ്യ സ്നേഹിയായ ഭാസ്കരൻ ആ കുടുംബത്തിന് കുറച്ച് പൈസ കൊടുക്കാൻ തീരുമാനിച്ചു.
സുരേഷിന്റെ അന്ത്യകർമ്മങ്ങളൊക്കെ കഴിഞ്ഞ് ഭാസ്കരനും കുടുബവും സുരേഷിന്റെ കുടുംബത്തെ സന്ദർശിച്ചു. തിരികെപ്പോരാൻ നേരത്ത് സുരേഷിന്റെ ഭാര്യക്ക് നല്ല ഒരു തുകയുടെ ചെക്ക് നൽകി. എന്നാൽ, സുരേഷിന്റെ ഭാര്യ സ്നേഹത്തോടെ അത് നിരസിച്ചു. എന്നിട്ട് സുരേഷ് തന്റെ കുടുംബത്തിനായി എടുത്ത ഒരു ഇൻഷുറൻസ് പോളിസിയെപ്പറ്റി പറഞ്ഞു.
മൊത്തം തുക നോമിനിയിലേക്ക്
അത് ഒരു ടേം പോളിസിയായിരിന്നു. ഒരു കോടി രൂപയായിരുന്നു പോളിസി കവറേജ്. 25 വയസ്സുള്ളപ്പോൾ എടുത്ത ഒരു പോളിസിയാണ് വർഷികാടിസ്ഥാനത്തിൽ ഏതാണ്ട് പതിനായിരം രൂപയുടെ അടുത്താണ് സുരേഷ് അടച്ചിരുന്നത്. എന്നാൽ, ഈ പോളിസകൾ കാലാവധി പൂർത്തിയാക്കിയില്ല. അതായത് പോളിസി എടുക്കുന്നയാൾ ഇതിന്റെ കാലവധിയായ 50 വർഷം ജീവിച്ചിരുന്നാൽ പൈസയൊന്നും ലഭിക്കില്ല. അല്ലാത്ത പക്ഷം ഈ കാലാവധിയുടെ ഇടയിൽ എപ്പോഴെങ്കിലും മരണപ്പെട്ടാൽ മൊത്തം തുകയും നോമിനിക്ക് ലഭിക്കും.
ഇനി ഈ പോളിസിയോടൊപ്പം ചില പ്രത്യേക അത്യാഹിതങ്ങളെ നേരിടാൻ തുക ലഭിക്കുന്ന രീതിയിൽ റൈഡറുകളുണ്ടെങ്കിൽ മാരക രോഗങ്ങൾ പിടിപെട്ടാലോ വാഹനാപകടനത്തിൽ മരണപെട്ടാലോ ഉടനടി ഇൻഷുറൻസ് തുക പൂർണ്ണമായും ലഭിക്കും. ഇനി അപകടത്തിൽ അംഗവൈകല്യം മുണ്ടായാൽ തുടർന്നുള്ള വർഷങ്ങളിൽ പ്രീമീയം അടയ്ക്കേണ്ടി വരില്ല. ഉയർന്ന തുകയ്ക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ ഒരു മെഡിക്കൽ ചെക്കപ്പിന് വിധേയമാകേണ്ടി വരും.
കുറഞ്ഞ പ്രായത്തിൽ തന്നെ പോളിസി എടുത്താൽ കുറഞ്ഞ പ്രീമിയം മതി. പ്രായം കൂടുംതോറും പ്രീമിയം തുക വർദ്ധിക്കാം. നിങ്ങളുടെ കുടുംബത്തിനായി ഒരു കരുതലാണ് ഈ പരിരക്ഷ എന്ന് നിസംശയം പറയാം.
മുന്‍ ലക്കങ്ങള്‍:
#1 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി
#2 500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം
#3 വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം
#4 1000 രൂപയില്‍ എല്ലാം സുരക്ഷിതം; റിട്ടയര്‍മെന്‍റിനോട് ഭയം വേണ്ട, നിങ്ങളെ തേടി നേട്ടം വരും
#5 ഇനി ധൈര്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കാം; വില്ലനല്ല, അടിയന്തര ഘട്ടങ്ങളിലെ ഉറ്റസുഹൃത്ത് !
#6 ക്യാന്‍സര്‍ ചികിത്സാ ചെലവുകളെ ഇനി ഭയക്കേണ്ട: ദിവസവും ഏഴ് രൂപ മാത്രം മാറ്റിവച്ചാല്‍ മതി !
#7 തന്ത്രം പിടികിട്ടിയവന് നേട്ടങ്ങൾ മാത്രം നൽകും നിക്ഷേപം; മ്യൂചൽ ഫണ്ടിൽ എങ്ങനെ തുടങ്ങാം
#8 2020 ല്‍ വന്‍ നേട്ടം കൊയ്യാം ഈ അഞ്ച് നിക്ഷേപ രീതികളിലൂടെ; ഇനിയുളള കാലം നിങ്ങളുടേതാണ് !