കുറഞ്ഞ ബോണസ് 34,000 രൂപയ്ക്ക് മുകളില്‍, ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍
കമ്പനിയുടെ ജംഷേദ്പൂര്‍ ഡിവിഷന് കീഴില്‍ 158.31 കോടി രൂപ വിതരണം ചെയ്യും.
ദില്ലി: ജീവനക്കാരുടെ ബോണസ് വിതരണവുമായി ബന്ധപ്പെട്ട് ടാറ്റാ സ്റ്റീലും ടാറ്റാ വര്‍ക്കേഴ്‌സ് യൂണിയനും തമ്മില്‍ കരാറായി. 2020-21 അക്കൗണ്ടിങ് വര്‍ഷത്തെ ബോണസ് സംബന്ധിച്ചാണ് കരാര്‍.
ജീവനക്കാര്‍ക്കായി 270.28 കോടി രൂപയുടെ ബോണസാണ് ടാറ്റ സ്റ്റീല്‍ വിതരണം ചെയ്യുക. ബുധനാഴ്ചയാണ് ബോണസ് വിതരണത്തിലെ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ജീവനക്കാരുടെ കുറഞ്ഞ ബോണസ് തുക 34,920 രൂപയാണ്. കൂടിയ തുക 3,59,029 രൂപയായിരിക്കും.
കമ്പനിയുടെ ജംഷേദ്പൂര്‍ ഡിവിഷന് കീഴില്‍ 158.31 കോടി രൂപ വിതരണം ചെയ്യും. കല്‍ക്കരി, ഖനി, എഫ്എഎംഡി വിഭാഗങ്ങളിലേക്കായി 78.04 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona