സീനിയർ സിറ്റിസൺ സേവിംഗ് സ്കീമോ, ബാങ്ക് എഫ്ഡിയോ? മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശനിരക്കിന് എവിടെ നിക്ഷേപിക്കാം

മികച്ച പലിശനിരക്കിലുള്ള നിക്ഷേപ സ്കീമുകൾ തിരയുന്ന മുതിർന്ന പൗരന്മാർക്ക് സർക്കാർ പിന്തുണയിലുള്ള സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമും  മികച്ച തിരഞ്ഞെടുപ്പ് തന്നെയാവും. അതുകൊണ്ടുതന്നെ ഈ രണ്ട് സ്കീമുകളുടെയും പലിശനിരക്കുകൾ എത്രയെന്ന് നോക്കാം

senior citizen bank FD vs SCSS apk

കൈയ്യിലുള്ള പണം സുരക്ഷിതമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളാണ് പ്രധാനമായും നോക്കുക. ബാങ്ക് സ്ഥിര നിക്ഷേപങ്ങളും (എഫ്ഡി) ചെറുകിട സേവിംഗ്സ് സ്കീമുകളും  ഇത്തരക്കാർക്കായുള്ള നിക്ഷേപ ഓപ്ഷനുകളാണ്. മികച്ച പലിശനിരക്കിലുള്ള നിക്ഷേപ സ്കീമുകൾ തിരയുന്ന മുതിർന്ന പൗരന്മാർക്ക് പരിഗണിക്കാവുന്ന  ഓപ്ഷനുകളാണിത്.

 മുതിർന്ന പൗരന്മാർക്ക് 0.50 മുതൽ 0.75 ശതമാനം വരെ അധികനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്ക് സ്ഥിര നിക്ഷേപങ്ങളു, സർക്കാർ പിന്തുണയിലുള്ള സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമും  മികച്ച തിരഞ്ഞെടുപ്പ് തന്നെയാവും. അതുകൊണ്ടുതന്നെ ഈ രണ്ട് സ്കീമുകളുടെയും പലിശനിരക്കുകൾ എത്രയെന്ന് നോക്കാം.

സിറ്റിസൺ സേവിംഗ്സ് സ്കീം

2023-24 സാമ്പത്തിക പാദത്തിലെ ജൂലൈ-സെപ്റ്റംബർ പലിശ നിരക്ക് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തി്‍ പലിശനിരക്ക് സർക്കാർ  8 ശതമാനത്തിൽ  നിന്ന് 8.2% ആയി ഉയർത്തിയിട്ടുണ്ട്..

60 വയ്സ്സ്  കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം.പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്.  നേരത്തെ നിക്ഷേപപരിധി 15 ലക്ഷം രൂപയായിരുന്നു. സിംഗിൾ ആയും ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. അതായത് ഒരു നിക്ഷേപകന് വ്യക്തിഗതമായും, ദമ്പതികൾക്ക് പങ്കാളിയുമായി ചേർന്നും ഒരു അക്കൗണ്ട് തുറക്കാം. അഞ്ച് വർഷമാണ് പദ്ധതി കാലാവധി.ഓരോ മൂന്നുമാസം കൂടുമ്പോഴാണ് ഈ സ്കീമിന്റെ പലിശ പുതുക്കുന്നത്.  മാർച്ച് 31 ,  ജൂൺ 30 , സെപ്റ്റംബർ 30, ഡിസംബർ 31 എന്നിങ്ങനെ നാല് തവണയാണ് പലിശവരുമാനം ലഭിക്കുന്നത്.നിലവിൽ 8.20 ശതമാനമാണ് സീനിയർ സിറ്റിസൺ സ്കീമിന്റഎ പലിശനിരക്ക്.

എസ്ബിഐ സീനിയർ സിറ്റിസൺ എഫ്ഡി

 5 വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപ കാലയളവിന് 7.50% പലിശ നിരക്ക് ആണ്  ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 444 ദിവസത്തെ സ്പെഷ്യൽ സ്കീമായ അമൃത് കലശ് നിക്ഷേപ പദ്ധിതിപ്രകാരം, മുതിർന്ന പൗരന്മാർക്ക് 7.60% പലിശ നിരക്ക് ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ എഫ്ഡി

എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്‌ഡിയിൽ 5 വർഷവും 1 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപ കാലയളവിന് 7.75% വരെ പലിശ ലഭിക്കും. 4 വർഷവും 7 മാസം മുതൽ 55 മാസം വരെയുള്ള കാലയളവിൽ 7.75% എന്ന ഉയർന്ന പലിശനിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ഐസിഐസിഐ ബാങ്ക് സീനിയർ സിറ്റിസൺ എഫ്ഡി

5 വർഷവും 1 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് 7.60% വരെ പലിശ നിരക്കുകൾ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 5 വർഷവും 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ  7.50% പലിശ നിരക്കും ബാങ്ക് നൽകുന്നുണ്ട്.

ആക്സിസ് ബാങ്ക് സീനിയർ സിറ്റിസൺ എഫ്ഡി നിരക്കുകൾ
മുതിർന്ന പൗരന്മാർക്ക് 18 മാസം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ ആക്‌സിസ് ബാങ്ക് 7.75% മുതൽ 8.00% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

യെസ് ബാങ്ക് സീനിയർ സിറ്റിസൺ എഫ്ഡി നിരക്കുകൾ
മുതിർന്ന പൗരന്മാർക്ക് 60 മാസം മുതൽ 120 മാസത്തിൽ താഴെ വരെയുള്ള കാലയളവിലെ എഫ്ഡി സ്കീമിന് യെസ് ബാങ്ക് 7.75% പലിശ നിരക്ക് ആണ് ലഭ്യമാക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios