എസ്ബിഐയുടെ പ്രത്യേക കറന്റ് അക്കൗണ്ട് സേവന പോയിന്റുകള്‍ പ്രവര്‍ത്തനം തുടങ്ങി
ഇടപാടുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുവാനുമാണ് കറന്റ് അക്കൗണ്ട് സേവന പോയിന്റ് ലക്ഷ്യമിടുന്നത്.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യത്തൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചു. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പുതിയ ഇടപാടുകാരെ കണ്ടെത്തുവാനും ഈ കൗണ്ടര്‍ ലക്ഷ്യമിടുന്നു.
ഇടപാടുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുവാനുമാണ് കറന്റ് അക്കൗണ്ട് സേവന പോയിന്റ് ലക്ഷ്യമിടുന്നത്. മികച്ച പരിശീലനം സിദ്ധിച്ച റിലേഷന്‍ഷിപ്പ് മാനേജര്‍മാരെയാണ് ഈ കേന്ദ്രങ്ങളില്‍ നിയോഗിക്കുക.
എല്ലാ സര്‍ക്കിളുകളിലേയും ചീഫ് ജനറല്‍ മാനേജര്‍മാരുടെ സാന്നിധ്യത്തില്‍ എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ ചല്ലാ ശ്രീനിവാസുലു സെട്ടി കറന്റ് അക്കൗണ്ട് സേവന പോയിന്റിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona