എസ്ബിഐ എഫ്ഡിയോ, പോസ്റ്റ് ഓഫീസ് സ്കീമോ; മികച്ച വരുമാനത്തിന് എവിടെ നിക്ഷേപിക്കും
സ്ഥിരനിക്ഷേപത്തിന് എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകളാണ് മിക്കവരും തെരഞ്ഞെടുക്കുക. സുരക്ഷിത നിക്ഷേപത്തിനായുളള മറ്റൊരു മികച്ച ഓപ്ഷൻ പോസ്റ്റ് ഓഫീസ് എഫ്ഡികളാണ്. എസ്ബിഐയിലും, പോസ്റ്റ് ഓഫീസ് എഫ്ഡിയിലും ലഭിക്കുന്ന പലിശനിരക്കുകൾ എത്രയെന്നറിയാം.
അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാനാണ് ആരായാലും ആഗ്രഹിക്കുക. ഇതിനായി ആകർഷകമായ പലിശ നിരക്കും, സുരക്ഷിതത്വവുമുള്ള നിക്ഷേപങ്ങളാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുക. നിലവിൽ നിക്ഷേപത്തിനായി പലവിധ ഓപ്ഷനുകളുണ്ട്, എന്നാൽ സ്ഥിരനിക്ഷേപത്തിന് എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകളാണ് മിക്കവരും തെരഞ്ഞെടുക്കുക. സുരക്ഷിത നിക്ഷേപത്തിനായുളള മറ്റൊരു മികച്ച ഓപ്ഷൻ പോസ്റ്റ് ഓഫീസ് എഫ്ഡികളാണ്. 2023 ജൂലൈ -സെപ്റ്റംബർ പാദത്തിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കേന്ദ്ര സർക്കാർ അടുത്തിടെ 30 ബിപിഎസ് വരെ ഉയർത്തിയതും ആകർഷണീയമാണ്..
എസ്ബിഐയുടെയോ, പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ് ഡെപ്പോസിറ്റ് സ്കീം വാഗ്ദാനം ചെയ്യുന്ന എഫ്ഡി സ്കീമുകളിൽ നിക്ഷേപം തുടങ്ങാൻ പദ്ധതിയുണ്ടെങ്കിൽ, രണ്ടിടങ്ങളിലെയും പലിശ നിരക്കുകളും ആനുകൂല്യങ്ങളും വ്യക്തമായി അറിഞ്ഞിരിക്കണം. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയിലും, പോസ്റ്റ് ഓഫീസ് എഫ്ഡിയിലും ലഭിക്കുന്ന പലിശനിരക്കുകൾ എത്രയെന്നറിയാം.
ALSO READ: ലോൺ തിരിച്ചടവ് ഇഎംഐ ആയാണോ? വായ്പായെടുക്കും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങളിതാ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡി നിരക്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിലുള്ള എഫ്ഡി സ്കീമുകൾക്ക് ആകർഷകമായ പലിശനിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരൻമാർക്ക് 0.50 ശതമാനം അധികനിരക്കും ബാങ്ക് ലഭ്യമാക്കുന്നുണ്ട്.
എസ്ബിഐയുടെ 444 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയായ അമൃത് കലാഷ് പദ്ധതിപ്രകാരം 7.10 ശതമാനം പലിശനിരക്ക് പൊതുവിഭാഗത്തിനും, മുതിർന്ന പൗരന് ഉപഭോക്താക്കൾക്ക് 7.60 ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്., ഓഗസ്റ്റ് 15, 2023 വരെ മാത്രമാണ് ഈ സ്കീമിൽ അംംഗമാകാൻ കഴിയുക
1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിലുളള എഫ്ഡികൾക്ക് സാധാരണ പൗരന്മാർക്ക് 6.8% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള കാലയളവിന് 7% പലിശയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.50% പലിശയും ബാങ്ക് ലഭ്യമാക്കുന്നു. 2023 ഫെബ്രുവരി 15 മുതലുള്ള നിരക്കുകളാണിത്.
പോസ്റ്റ് ഓഫീസ് എഫ്ഡി നിരക്ക്
പോസ്റ്റ് ഓഫീസ് സ്കീമിൽ 1 വർഷം മുതൽ 5 വർഷം വരെ കാലാവധിയിലുള്ള എഫ്ഡി സ്കീമുകളിലും മികച്ച പലിശിനിരക്ക് തന്നെയാണ് പ്രധാന ആകർഷണം. പോസ്റ്റ് ഓഫീസ് എഫ്ഡി സ്കീമുകളിൽ മുതിർന്ന പൗരൻമാർക്കും, സാധാരണക്കാർക്കും ഒരേ പലിശ നിരക്കാണ് ലഭ്യമാക്കുക. ജൂലൈ-സെപ്റ്റംബർ പാദത്തിലെ നിരക്ക് വർധനയ്ക്ക് ശേഷം, ഒരു വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനമാണ് പലിശനിരക്ക്. നേരത്തെ 6.8% മായിരുന്നു. 2 വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനത്തിൽ നിന്നും പലിശനിരക്ക് 7 ശതമാനമായും ഉയർത്തിയിട്ടുണ്ട്..3 വർഷത്തെ എഫ്ഡിക്ക് 7 ശതമാനവും, 5 വർഷത്തെ എഫ്ഡിക്ക് 7.5ശതമാനവുമാണ് പലിശനിരക്ക്. കൂടാതെ 5 വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി ഇളവുകളും ലഭിക്കും