സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഇങ്ങനെ
സെപ്തംബർ പത്ത് മുതൽ പുതിയ നിരക്ക് നിലവിൽ വരും.
മുംബൈ: സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തി. ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികളിൽ 20 ബേസിസ് പോയിന്റാണ് മാറ്റം. മെയ് മാസത്തിലാണ് ഇതിന് മുൻപ് പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയത്.
സെപ്തംബർ പത്ത് മുതൽ പുതിയ നിരക്ക് നിലവിൽ വരും. ഏഴ് ദിവസം മുതൽ 45 ദിവസം വരെയുള്ള പദ്ധതിക്ക് 2.9 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.9 ശതമാനമാണ് പലിശ. 180 ദിവസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.4 ശതമാനം പലിശ ലഭിക്കും. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.9 ശതമാനമാണ് പലിശ.
രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങളിൽ 5.1 ശതമാനം പലിശ ലഭിക്കും. മൂന്ന് മുതൽ അഞ്ച് വർഷം വരെ 5.3 ശതമാനവും അഞ്ച് മുതൽ പത്ത് വർഷം വരെ 5.4 ശതമാനം രൂപയും പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റ് വരെ അധിക പലിശ ലഭിക്കും. ഇവർക്ക് 3.4 ശതമാനം മുത. 6.2 ശതമാനം വരെയാണ് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് പലിശ ലഭിക്കുക.