ഇപിഎഫ് നിയമങ്ങൾ മാറുന്നു, ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടപ്പെട്ടേക്കാം
ആധാർ ബന്ധിപ്പിക്കാത്ത യുഎഎൻ അക്കൗണ്ടുകളിൽ ഇനിമുതൽ തൊഴിൽ ദാതാക്കൾക്ക് തൊഴിലാളിയുടെയോ തൊഴിൽ ദാതാവിന്റെയോ ഇപിഎഫ് പങ്ക് നിക്ഷേപിക്കാനാവില്ല.
ദില്ലി: സെപ്റ്റംബർ ഒന്നു മുതൽ രാജ്യത്തെ പിഎഫ് നിയമങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാകും. ആധാർ അക്കൗണ്ടുമായി ബന്ധിപ്പിച്ച പിഎഫ് അക്കൗണ്ടുകൾക്ക് മാത്രമേ ഇനിമുതൽ പണം ലഭിക്കൂ. പ്രൊവിഡൻസ് ഫണ്ട് അക്കൗണ്ടുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നത് നിർബന്ധം ആക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
ആധാർ ബന്ധിപ്പിക്കാത്ത യുഎഎൻ അക്കൗണ്ടുകളിൽ ഇനിമുതൽ തൊഴിൽ ദാതാക്കൾക്ക് തൊഴിലാളിയുടെയോ തൊഴിൽ ദാതാവിന്റെയോ ഇപിഎഫ് പങ്ക് നിക്ഷേപിക്കാനാവില്ല. 2020 ലെ കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി ചട്ടത്തിലെ 142 ആം വകുപ്പിൽ ഈയിടെയാണ് ഇപിഎഫ് ഓർഗനൈസേഷൻ മാറ്റം വരുത്തിയത്.
2021 മെയ് മൂന്നിന് വരുത്തിയ ഈ മാറ്റം പ്രകാരം ഇപിഎഫിലെ പങ്ക് ലഭിക്കില്ലെന്നു മാത്രമല്ല, പല ഇപിഎഫ് സേവനങ്ങളും ലഭ്യമാകില്ല. ഇതുമാത്രമല്ല ഇപിഎഫ് പെൻഷൻ ഫണ്ടിലേക്കുള്ള നിക്ഷേപവും തടസ്സപ്പെടുകയും ചെയ്യും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona