പിഎഫ് പെൻഷൻ കേസ് ഓഗസ്റ്റിലേക്ക് മാറ്റി
പുതിയ തീരുമാനപ്രകാരം ഇനി ഓഗസ്റ്റ് 11 നാണ് കേസ് പരിഗണിക്കുക.
ദില്ലി: ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പെൻഷൻ നൽകുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കോടതി. പുതിയ തീരുമാനപ്രകാരം ഇനി ഓഗസ്റ്റ് 11 നാണ് കേസ് പരിഗണിക്കുക.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഇന്ന് വിശദമായി കേസിൽ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കേസുമായി ബന്ധപ്പെട്ട കക്ഷികൾ അസൗകര്യം അറിയിച്ചതിനെ തുടർന്ന് കേസ് ഓഗസ്റ്റിലേക്ക് നീട്ടുന്നതായി സുപ്രീം കോടതി അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona