മിനിമം വേതനം: തീരുമാനം വൈകിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം
റിപ്പോർട്ടുകൾ തള്ളിയ കേന്ദ്ര തൊഴിൽ മന്ത്രാലയം വിദഗ്ധ സമിതി പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി: രാജ്യത്ത് മിനിമം വേതനത്തിലെ തീരുമാനം വൈകിപ്പിക്കാൻ കേന്ദ്രസർക്കാരിന് ഉദ്ദേശമില്ലെന്ന് തൊഴിൽ മന്ത്രാലയം. ഇക്കാര്യം നിശ്ചയിക്കാൻ വിദഗ്ധ സമിതിക്ക് മൂന്ന് വർഷം കാലാവധി നിശ്ചയിക്കുന്നത് തീരുമാനം വൈകിപ്പിക്കാനാണെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
റിപ്പോർട്ടുകൾ തള്ളിയ കേന്ദ്ര തൊഴിൽ മന്ത്രാലയം വിദഗ്ധ സമിതി പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ മൂന്നിനാണ് ഇക്കാര്യത്തിൽ വിദഗ്ധ സമിതിയെ നിയമിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. സാമ്പത്തിക വിദഗ്ദ്ധൻ അജിത് മിശ്രയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷൻ. സമിതിയുടെ കാലാവധി മൂന്ന് വർഷമാണ്.
കാലാവധി മൂന്ന് വർഷമാക്കിയത് മിനിമം വേതനം നിശ്ചയിച്ച ശേഷവും സമിതിയോട് പല കാര്യത്തിലും അഭിപ്രായം തേടേണ്ടി വരുമെന്നത് കൊണ്ടാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു. സമിതിയുടെ ആദ്യയോഗം ജൂൺ 14നാണ് നടന്നത്. ഈ മാസം 29 നാണ് അടുത്ത യോഗം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona