സ്ത്രീകൾക്ക് മാത്രമായുള്ള സ്കീം; രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപ നിക്ഷേപിക്കൂ, പലിശ വരുമാനം ഇങ്ങനെ

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്‌കീം 2023 ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. സ്ത്രീകൾക്കോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ ഒരു രക്ഷിതാക്കൾക്കോ മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് തുറക്കാവുന്നതാണ്

Mahila Samman Savings Scheme How to calculate return on your money explained btb

രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്‌കീം 2023 ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. സ്ത്രീകൾക്കോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ ഒരു രക്ഷിതാക്കൾക്കോ മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് തുറക്കാവുന്നതാണ്.  രണ്ട് വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.

പദ്ധതി സവിശേഷതകൾ

പോസ്റ്റ് ഓഫീസ് വഴി എംഎസ്എസ്‌സി അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. എന്നാൽ, നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക രണ്ട് ലക്ഷം രൂപ മാത്രമായിരിക്കും. ഈ സ്‌കീമിന് കീഴിൽ ഒരു വ്യക്തിക്ക് ഒന്നിലധികം അക്കൗണ്ട് എടുക്കാവുന്നതാണ്. എന്നാൽ മൊത്തം നിക്ഷേപത്തിന്റെ തുക രണ്ട് ലക്ഷം രൂപയിൽ കൂടരുത്. എംഎസ്എസ്‌സി സ്‌കീമിന് കീഴിൽ ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയുമെന്നതിനാൽ ഇത് സ്ത്രീകൾക്ക് ദിവസേന ചെറിയ തുകകൾ ലാഭിക്കാനും പ്രത്യേക അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നൽകുന്നു. എന്നാൽ നിലവിലുള്ള അക്കൗണ്ടും മറ്റൊരു അക്കൗണ്ട് തുറക്കുന്നതും തമ്മിൽ മൂന്ന് മാസത്തെ ഇടവേള ഉണ്ടായിരിക്കണം. അതായത് ഒരു എംഎസ്എസ്‌സി അക്കൗണ്ടും മൂന്ന് മാസത്തിന് ശേഷം മറ്റൊരു അക്കൗണ്ടും തുറക്കാം. ഈ സ്‌കീമിൽ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു വർഷത്തിനുശേഷം ബാലൻസിന്റെ 40 ശതമാനം പിൻവലിക്കാൻ സാധിക്കും.

വരുമാനം എങ്ങനെ കണക്കാക്കും

മഹിളാ സേവിംഗ്‌സ് സ്‌കീമിലൂടെ ലഭിക്കുന്ന പലിശ ത്രൈമാസത്തിലാണ് വരവ് വയ്ക്കുക. ഫിക്‌സഡ് ഡിപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്  സ്കീമുകളുടെത് പോലെ  എംഎസ്എസ്‌സിയിലും  നിക്ഷേപിച്ച തുകയ്ക്ക് കൂട്ടുപലിശ ലഭിക്കും. ഉദാഹരണത്തിന്. മഹിളാ സമ്മാൻ സേവിംഗ് സ്കീമിൽ ഒരു വ്യക്തി രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ പാദത്തിന് ശേഷം 3,750 രൂപയ്ക്ക് പലിശ ലഭിക്കും. ഈ തുക വീണ്ടും നിക്ഷേപിച്ച് കഴിഞ്ഞാൽ രണ്ടാം പാദത്തിന്റെ അവസാനം നിങ്ങൾക്ക് 3,820 രൂപ പലിശ ലഭിക്കും. അതനുസരിച്ച് പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ രണ്ടുവർഷത്തേക്ക് രണ്ട് ലക്ഷം നിക്ഷേപിച്ചാൽ  2,32,044 രൂപ ലഭിക്കും. 

യുകെയിൽ 20കാരനായ ഇന്ത്യൻ വിദ്യാർത്ഥിയുടെ ക്രൂരത; മദ്യപിച്ച് ലക്കുകെട്ട യുവതിയെ പീഡിപ്പിച്ചു, 6 വർഷം തടവ് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

Latest Videos
Follow Us:
Download App:
  • android
  • ios