മൂന്ന് വർഷം കൊണ്ട് 10 ലക്ഷം, ഭാഗ്യശാലിക്ക് ഒരു കോടിയുടെ സമ്മാനവും; ഈ ചിട്ടിയിൽ മാർച്ച് 20 വരെ ചേരാം
കെഎസ്എഫ്ഇ ചിട്ടികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. കാരണം ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നതോടൊപ്പം കെഎസ്എഫ്ഇ ചിട്ടികൾ നിക്ഷേപസുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ചിട്ടികളെപ്പറ്റി മലയാളികളെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. മാസം തോറും ചെറിയതുക ചിട്ടിയിൽ അടച്ച് ആവശ്യമുള്ളപ്പോൾ ചിട്ടി പിടിച്ച് വലിയ തുക വാങ്ങി ശീലമുള്ളവരാണ് പലരും. കെഎസ്എഫ്ഇ ചിട്ടികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. കാരണം ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നതോടൊപ്പം കെഎസ്എഫ്ഇ ചിട്ടികൾ നിക്ഷേപസുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്.
കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടികൾ
കുറഞ്ഞ കാലാവധിയിൽ പണം നിക്ഷേപിച്ച് നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാവുന്ന സ്‌കീമാണിത്.. ഭദ്രതാ സ്മാർട്ട് ചിട്ടിയിലൂടെ മൂന്ന് വർഷവും മൂന്ന് മാസവും കൊണ്ട് നിക്ഷേപകർക്ക് 10 ലക്ഷം നേടാവുന്നതാണ്. ഇതിനായി പ്രതീമാസം 25000 രൂപയാണ് നീക്കിവെക്കേണ്ടത്. അടവ് തുടങ്ങി നിശ്ചിതകാലയളവിനുള്ളിൽ അടയ്‌ക്കേണ്ട തുകയിൽ കുറവ് വരും. ലാഭത്തിന്റെ നല്ലൊരു ഭാഗം ഇടപാടുകാർക്ക് തിരിച്ചുകൊടുക്കുക എന്ന ലക്്ഷ്യത്തോടയൊണ് 2022 ൽ കെഎസ്എഫ് ഇ ഭദ്രതാ സ്മാർട്ട് ചിട്ടികൾ അവസരിപ്പിച്ചത്. 2022 ജൂലൈ 23 ന് തുടങ്ങിയ ചിട്ടിയിൽ 2023 മാർച്ച് 20 വരെ അംഗമാകാം.
വായ്പസൗകര്യവുമുണ്ട്
പണത്തിന് അത്യാവശ്യം വന്നാൽ കെഎസ്എഫ്ഇ സ്‌മോർട്ട് ഭദ്രത ചിട്ടി പദ്ധതിയിൽ ചേർന്നവർക്ക് വായ്പാസൗകര്യവും പദ്ധതിപ്രകാരം നൽകുന്നുണ്ട്. ചിട്ടിയിലെ ആദ്യത്തെ ലേലം കഴിഞ്ഞാൽ ചിട്ടി തുകയുടെ 50 ശതമാനം തുക വായ്പയായി ലഭിക്കും. പത്ത് ലക്ഷത്തിന്റ ചിട്ടിയാണെങ്കിൽ മൊത്തം ചിട്ടി തുകയുടെ, 50 ശതമാനം വായ്പയ്ക്ക് അപേക്ഷിക്കാം.ഇത്തരത്തിലെടുക്കുന്ന ചിട്ടി ലോണിൽ വായ്പയുടെ പലിശ മാത്രം അടച്ചാൽ മതിയാകും. ചിട്ടി കിട്ടുന്ന സമയത്ത് വായ്പ തുക അടച്ച് ചിട്ടി അവസാനിപ്പിക്കാം. ചിട്ടി കാലാവധി 50 മാസം മുതൽ 120 മാസം വരെയാണ്. കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രത ചിട്ടി സ്‌കീമിൽ ചിട്ടി അംഗമായവരിൽ, ഗൃഹോപകരണങ്ങൾ ആവശ്യമുള്ളവരുണ്ടെങ്കിൽ കുറഞ്ഞ പലിശയ്ക്ക് ഈ വായ്പ നേടിയെടുക്കുകയും ചെയ്യാം.
ഭാഗ്യശാലിക്ക് നേടാം ഒരു കോടി
ഒട്ടനവധി സമ്മാനങ്ങളും, ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ചിട്ടി കൂടിയാണ് കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി.
ചിട്ടിയിലെ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു കോടി രൂപ വിലയുള്ള ഫ്‌ലാറ്റ്/വില്ല ലഭിക്കും. മേഖലാതല സമ്മാനങ്ങളായി 70 ഇലക്ട്രിക് കാറുകൾ 70 പേർക്ക് നൽകും. 100 ഇലക്ട്രിക് സ്‌കൂട്ടറുകളും നറുക്കെടുപ്പിലൂടെ നൽകും.