കൈപൊള്ളാതെ സമ്പാദ്യം നേടണോ? ഇൻഡക്സ് ഫണ്ടിൽ നിക്ഷേപിക്കാം; നേട്ടവും പ്രയോജനങ്ങളും അറിയാം

എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി, ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് എന്നിങ്ങനെയുള്ള സൂചികയെ അനുകരിക്കാനാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍ ശ്രമിക്കുന്നത്. 

Index Fund Investment Advantages and Benefits

നിക്ഷേപങ്ങളില്‍ നിന്നും വിജയം കൊയ്യുന്നതിനായി വൈവിധ്യവത്കരണവും അനിവാര്യ ഘടകമാണ്. വളരെ എളുപ്പത്തിലും ചെലവു കുറഞ്ഞും വ്യത്യസ്ത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍ നല്‍കുന്നത്. ഒറ്റ ഫണ്ടിന് കീഴില്‍ നിരവധി സെക്യൂരിറ്റികളിലായി നിക്ഷേപം വിന്യസിക്കപ്പെടുന്നതിനാല്‍ താരതമ്യേന സുരക്ഷിതമായ നിക്ഷേപ തന്ത്രമായും ഇന്‍ഡക്‌സ് ഫണ്ടുകള്‍ വിലയിരുത്തപ്പെടുന്നു.

എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി, ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് എന്നിങ്ങനെയുള്ള സൂചികയെ അനുകരിക്കാനാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍ ശ്രമിക്കുന്നത്. ഇതിലൂടെ വിവിധ വ്യവസായ മേഖലകളില്‍ ഉള്‍പ്പെടുന്നതും വ്യത്യസ്ത വലിപ്പത്തില്‍ വിപണി മൂല്യമുള്ളതുമായ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനും തത്ഫലമായി നിക്ഷേപത്തിന്മേലുള്ള റിസ്‌ക് പരമാവധി കുറയ്ക്കാനും ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്ക് സാധിക്കുന്നു. അതായത്, വിപണിയുടെ നേട്ടത്തിന് സമാനമായി നിക്ഷേപകനും മെച്ചം ലഭിക്കുമെന്ന് സാരം.

ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്കുള്ള പ്രധാന നേട്ടങ്ങള്‍

കുറഞ്ഞ എക്‌സ്‌പെന്‍സ് റേഷ്യോയും ഫീസുകളും- സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന (ആക്ടീവ്‌ലി മാനേജ്ഡ്) മ്യൂച്ചല്‍ ഫണ്ടുകളേക്കാള്‍ താരതമ്യേന കുറഞ്ഞ ചെലവുകളും ഫീസുകളും മാത്രമേ ഇന്‍ഡക്‌സ് ഫണ്ടുകളില്‍ പൊതുവെ ഈടാക്കുന്നത്. കൂടാതെ മികച്ച നേട്ടം ലഭിക്കുമെന്ന് കരുതുന്ന ആസ്തികളിലേക്ക് കൂടുതല്‍ തുക മാറ്റിവെയ്ക്കാനും നിക്ഷേപകന് അവസരം ലഭിക്കുന്നു.  

നികുതിയിലെ നേട്ടം- മറ്റുള്ളതരം മ്യൂച്ചല്‍ ഫണ്ടുകളേക്കാള്‍ ഓഹരി/ സെക്യൂരിറ്റികളുടെ കുറഞ്ഞ തോതിലുള്ള വാങ്ങല്‍ വില്‍പനയേ ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നടക്കുന്നുള്ളൂ. അതുകൊണ്ട് ഇന്‍ഡക്‌സ് ഫണ്ടുകളിലുള്ള നികുതി ബാധ്യതയും കുറവായിരിക്കും. ഇതിലൂടെ നിക്ഷേപകര്‍ക്ക് കാലക്രമേണ നികുതിക്ക് ശേഷമുള്ള ആദായം കൂടുതലായി ലഭിക്കും.

ലളിതമായി കൈകാര്യം ചെയ്യാം- നിക്ഷേപ ആസ്തികളിന്മേലുള്ള വിന്യാസരീതിയില്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ അങ്ങനെ മാറ്റം വരുത്താറില്ല. അതിനാല്‍ ആക്ടീവ്‌ലി മാനേജ്ഡ് മ്യൂച്ചല്‍ ഫണ്ടുകളേക്കാള്‍ വളരെ ലളിതമായി ഇന്‍ഡക്‌സ് ഫണ്ടുകള്‍ കൈകാര്യം ചെയ്യാനാകും. അതായത്, നിക്ഷേപകന് സ്വന്തം നിലയില്‍ തീരുമാനിക്കുന്നത് വരെയും നിലവിലെ ആളെ മാറ്റി പുതിയ ഫണ്ട് മാനേജര്‍ മേല്‍നോട്ടം ഏറ്റെടുക്കാത്ത പക്ഷവും ഇന്‍ഡക്‌സ് ഫണ്ടിലെ നിക്ഷേപ ആസ്തികളിലേക്കുള്ള വിന്യാസം തല്‍സ്ഥിതി തുടരുമെന്ന് സാരം.

മുന്‍വിധിയില്ലാത്ത നിക്ഷേപം- ഫണ്ട് മാനേജര്‍ക്കുള്ള ഉത്തരവില്‍ വ്യത്യസ്തതരം സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന തുക എത്രയെന്ന് സംബന്ധിച്ച് നിര്‍ദേശമുണ്ടായിരിക്കും. ഇന്‍ഡക്‌സ് ഫണ്ടുകളിലെ നിക്ഷേപം ഓട്ടോമാറ്റിക്കായി നടക്കുന്നതിനാലും നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിയായതിനാലും നിക്ഷേപ തീരുമാനത്തില്‍ സംഭവിക്കാവുന്ന മനുഷ്യസഹജമായ പക്ഷപാതിത്തവും ഒഴിവാക്കപ്പെടുന്നു.

യുപിഐയും ആര്‍ബിഐയുടെ ഇ-റുപ്പിയും തമ്മിലുള്ള 7 വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കാം

അർജന്റീനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ എന്ത് ബന്ധം?; ട്രെൻഡിംഗായി എസ്‌ബിഐ പാസ്‌ബുക്ക്

Latest Videos
Follow Us:
Download App:
  • android
  • ios