ഇനി ഒരു ദിവസം മാത്രം! നികുതി ഇളവ് വേണോ ചെയ്യേണ്ട 7 കാര്യങ്ങൾ ഇവയാണ്
നികുതി ദായകരെ സംബന്ധിച്ച് നിർണ്ണായകമാണ് മാർച്ച് മാസം. നികുതി ലാഭിക്കാന്‍ മാർച്ച് 31 ന് മുന്‍പ് ചെയ്യേണ്ടത് എന്തൊക്കെ എന്നറിയാം
ആദായനികുതി അടയ്ക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. എന്നാൽ ശമ്പളത്തിൽ നിന്നും നല്ലൊരു ഭാഗം നികുതിയായി പോകുന്നുവെന്നുള്ള വിഷമമുണ്ട് പലർക്കും. വ്യക്തികൾ, മുതിർന്ന പൗരൻമാർ, അങ്ങനെ നികുതി നിരക്കുകൾ ഓരോരുത്തർക്കും വ്യത്യസ്തമാണ്.
നികുതി ദായകരെ സംബന്ധിച്ച് നിർണ്ണായകമാണ് മാർച്ച് മാസം. സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കേ നികുതി നേട്ടത്തിനായി ചില കാര്യങ്ങൾ നികുതിദായകർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ നികുതി കണക്കുകൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് ആദായനികുതിയിൽ ഗണ്യമായ തുക ലാഭിക്കാനും കഴിയും.
അതിനായി നികുതി ഇളവ് ലഭിക്കുന്ന വിവിധ നിക്ഷേപക മാർഗങ്ങളുണ്ട്. എന്നാൽ നിക്ഷേപങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക തന്നെ വേണം. അതെ അൽപമൊന്ന് ശ്രദ്ധിച്ചാൽ നികുതിപ്പണം ലാഭകരമായി സേവ് ചെയ്യാം.
ALSO: പോസ്റ്റ് ഓഫീസിന്റെ നിക്ഷേപപദ്ധതികളില്‍ അംഗമാണോ ? ഏപ്രില്‍ മുതല്‍ ഈ സ്‌കീമുകളില്‍ മാറ്റങ്ങള്‍ വരുന്നു
നിക്ഷേപത്തിന് ടാക്‌സ് സേവിംഗ് മ്യൂച്വൽ ഫണ്ടുകൾ
മാർച്ച് 31-ന് മുമ്പ് മ്യൂച്വൽ ഫണ്ടുകളായ ഇഎൽഎസ് എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം) പോലുള്ള ടാക്‌സ് സേവിംഗ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ് ആദായനികുതി ലാഭിക്കുന്നതിനുള്ള എളുപ്പവഴികളിൽ ഒന്ന്. ഇത്തരം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപവരെ നികുതിയിളവ് ക്ലെയിം ചെയ്യാവുന്നതാണ്.
സെക്ഷൻ 80 സി പ്രകാരമുള്ള മറ്റ് നികുതി ഇളവുകൾ:
നികുതി ലാഭിക്കുന്നതിനായുള്ള മ്യൂച്വൽ ഫണ്ടുകൾക്ക് പുറമെ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ തുടങ്ങി സെക്ഷൻ 80 സിക്ക് കീഴിൽ മറ്റ് നിരവധി നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്. .
പിപിഎഫ്, എൻപിഎസ്, ഇപിഎഫ് തുടങ്ങിയ നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ച് നിങ്ങൾക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് അവകാശപ്പെടാം. നിക്ഷേപങ്ങൾ മാർച്ച് 31 നുള്ളിൽ ആയിരിക്കണമെന്നത് ശ്രദ്ധിക്കുക
ALSO READ: '125 വർഷത്തെ പ്രൗഢി'; പുത്തൻ ലോഗോയുമായി വിപണി പിടിക്കാൻ പെപ്‌സി
ആരോഗ്യ ഇൻഷുറൻസിനായി നികുതിഇളവുകൾ
നിങ്ങൾക്കോ നിങ്ങളുടെ ജീവിതപങ്കാളിക്കോ ,നിങ്ങളുടെ കുട്ടികൾക്കോ വേണ്ടി ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം നിങ്ങൾക്ക് 25,000 ഒരു രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. കൂടാതെ, നിങ്ങളുടെ രക്ഷിതാക്കൾക്കായി നിങ്ങൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ, രക്ഷിതാക്കളുടെ ഇൻഷുറൻസിനായി 25,000 രൂപയുടെ അധിക കിഴിവ് അവകാശപ്പെടാം.
ഹോം ലോൺ പലിശയ്ക്കുള്ള ഇളവുകൾ:
നിങ്ങൾ ഒരു ഭവന വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 24 പ്രകാരം നിങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. ഈ കിഴിവ് സ്വയം കൈവശപ്പെടുത്തിയതും വാടകയ്ക്കെടുത്തതുമായ പ്രോപ്പർട്ടികൾക്ക് മാത്രമുള്ളതാണ്.
സംഭാവനകൾക്കുള്ള നികുതി ഇളവുകൾ:
ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് നിങ്ങൾ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80ജി പ്രകാരം സംഭാവന ചെയ്ത തുകയുടെ 50% വരെ കിഴിവ് നിങ്ങൾക്ക് ക്ലെയിം ചെയ്യാം.
ALSO READ : അവശ്യമരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ 12 ശതമാനം അധിക വില
കൃത്യസമയത്ത് നികുതി റിട്ടേൺ ഫയൽ ചെയ്യുക:
അവസാന നിമിഷത്തേക്ക് കാത്തുനിൽക്കാതെ കൃത്യസമയത്ത് നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്. പിഴയക്കാതെ തന്ന നികുതി റിട്ടേൺ ഫയൽ ചെയ്യുക. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31 ആണ്. എന്നിരുന്നാലും, പിന്നത്തേയ്ക്ക് മാറ്റിവെച്ചാൽ തിരക്ക് പിടിച്ചു ചെയ്യുമ്പോഴുള്ള തെറ്റുകളും ഉണ്ടാവാം. ഇത് ഒഴിവാക്കാൻ നിശ്ചിത തീയതിക്ക് മുമ്പ് ത്‌ന്നെ നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതാണ് നല്ലത്.
ഇലക്ട്രിക് വാഹനം വാങ്ങി നികുതി ലാഭിക്കാം
നികുതിദായകർ ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നത് പരിഗണിക്കുകയാണെങ്കിൽ, വായ്പയുടെ പലിശയ്ക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം.