മുതിർന്ന പൗരന്മാർക്കായി ഉയർന്ന പലിശയുളള സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

2020 മെയ് 20 മുതൽ സെപ്റ്റംബർ 30 വരെ പദ്ധതി ലഭ്യമാണ്.

ICICI Bank special FD scheme for senior citizens

മുതിർന്ന പൗരന്മാർക്കായി ‘ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് എഫ്ഡി’ എന്ന പേരിൽ ഒരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. 'ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് എഫ്ഡി' പദ്ധതി മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 6.55 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷം മുതൽ 10 വർഷം വരെ കാലാവധിയിൽ രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപം പദ്ധതി പ്രകാരം നടത്താം.

"മുതിർന്ന പൗരന്മാരുമായുള്ള ബന്ധത്തെ ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എല്ലായ്പ്പോഴും വിലമതിക്കുന്നു. മുതിർന്ന പൗരന്മാരിൽ വലിയൊരു വിഭാഗത്തിനും എഫ്ഡി പലിശ ഒരു പ്രധാന വരുമാന മാർഗ്ഗമാണെന്ന് ഞങ്ങൾക്കറിയാം. ഇത് മനസ്സിൽ വെച്ചുകൊണ്ട്, പലിശനിരക്ക് കുറയുന്ന സാഹചര്യത്തിൽപ്പോലും, പുതിയ സ്കീമിലൂടെ ഞങ്ങൾ അവർക്ക് ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, അവരോടുള്ള നമ്മുടെ ബഹുമാനത്തിന്റെ അടയാളമായി ഈ നിക്ഷേപ പദ്ധതി മാറും, ” ഐസിഐസിഐ ബാങ്ക് ബാധ്യതാ ഗ്രൂപ്പ് ഹെഡ് പ്രണവ് മിശ്ര പറഞ്ഞു.

1) 2020 മെയ് 20 മുതൽ സെപ്റ്റംബർ 30 വരെ പദ്ധതി ലഭ്യമാണ്.

2) ഒരേ നിക്ഷേപ തുകയ്ക്കും ടെനറിനും പൊതുജനങ്ങൾക്ക് ബാധകമാകുന്നതിനേക്കാൾ 80 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ഇത് അധികം വാഗ്ദാനം ചെയ്യുന്നു.

3) മുതിർന്ന പൗരന്മാർക്ക് പുതിയ എഫ്ഡികൾക്കും പഴയ എഫ്ഡി പുതുക്കലിനുമായി ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

4) റെസിഡന്റ് മുതിർന്ന പൗരന്മാർക്ക് എഫ്ഡിക്ക് ഉയർന്ന പലിശനിരക്ക് 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ ഇത് ലഭിക്കും.

നിലവിലെ പലിശനിരക്ക് ഇടിവിൽ, മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബി‌ഐ) എച്ച്ഡി‌എഫ്സി ബാങ്കും പ്രത്യേക എഫ്ഡി പദ്ധതി ആരംഭിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios