തത്സമയ 'കാര്‍ഡ്‍ലെസ്സ് ഇഎംഐ' സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്

അഞ്ചു ലക്ഷം രൂപ വരെ പ്രതിമാസ ഗഡുവാക്കി മാറ്റുവാനാണ് അനുവദിച്ചിട്ടുള്ളത്.
 

ICICI Bank launches cardless EMI facility

മുംബൈ: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഓണ്‍ലൈനായി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ഐസിഐസിഐ ബാങ്ക് തത്സമയ 'കാര്‍ഡ്‍ലെസ്സ് ഇഎംഐ' സൗകര്യം അവതരിപ്പിച്ചു. ഉയര്‍ന്ന  മൂല്യമുള്ള ഉൽപ്പന്ന- സേവനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന തുക  ഉപഭോക്താക്കള്‍ക്ക് തത്സമയം, ഡിജിറ്റലായി പ്രതിമാസ ഗഡുക്കളായി മാറ്റാം. മൊബൈല്‍ ഫോണ്‍, പാന്‍, ഒടിപി എന്നിവ ഉപയോഗിച്ച് എളുപ്പത്തില്‍ പേമെന്റ് പ്രതിമാസ ഗഡുവിലേക്ക് മാറ്റാന്‍ സാധിക്കും. അഞ്ചു ലക്ഷം രൂപ വരെ പ്രതിമാസ ഗഡുവാക്കി മാറ്റുവാനാണ് അനുവദിച്ചിട്ടുള്ളത്.

ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, യാത്ര, ഫാഷന്‍ വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ്‌ ഉപകരണങ്ങൾ, വിദ്യാഭ്യാസം, വീട്ടാലങ്കാരവസ്തുക്കള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉൽപ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുമെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios