ഇനി ധൈര്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കാം; വില്ലനല്ല, അടിയന്തര ഘട്ടങ്ങളിലെ ഉറ്റസുഹൃത്ത് !
കാർഡ് നിങ്ങൾക്ക് സ്വയ്പ്പ് ചെയ്തോ എടിഎമ്മിൽ നിന്നോ ഉപയോഗപ്പെടുത്താം. എടിഎമ്മിൽ നിന്ന് പണമായി പിൻവലിക്കുമ്പോൾ ചാർജ് ഈടാക്കപ്പെടും. അതു കൊണ്ട് പരമാവധി സ്വയ്പ്പ് ചെയ്യുകയോ ഓൺലൈൻ വഴി പണമടയ്ക്കാനോ സാധനങ്ങൾ വാങ്ങാനോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
ഉയർന്ന ഉദ്യോഗത്തിൽ നല്ല ശമ്പളം വാങ്ങുന്ന ഒരാളാണ് ആദിത്യൻ. ചിട്ടയായ സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ട് പോകുന്നു. എന്നാൽ, ചില മാസങ്ങളിലെ അവസാന ദിവസങ്ങൾ അദ്ദേഹം ചെറിയ സാമ്പത്തിക ഞെരുക്കം നേരിടാറുണ്ട്. ഇതിനായി തന്റെ സ്ഥിര നിക്ഷേപം ഉപയോഗിക്കാൻ അദ്ദേഹത്തിന് താത്പര്യവുമില്ല. അതു കൊണ്ട് ആദിത്യൻ ഒരു പോംവഴി തേടി.
അപ്പോഴാണ് അദ്ദേഹത്തിന് അക്കൗണ്ടുള്ള ബാങ്കിലെ മാനേജർ ആദിത്യന് ക്രെഡിറ്റ് കാർഡിനെക്കുറിച്ച് പറഞ്ഞ് കൊടുത്തത്. ആദ്യം കേട്ടപ്പോൾ മുൻപ് ചില കൂട്ടുകാർക്കുണ്ടായ ദുരനുഭത്തെ പറ്റി ഓർത്തു. എന്നാൽ, ബാങ്ക് മാനേജർ എങ്ങനെ സമർഥമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാമെന്നത് ആദിത്യന് പറഞ്ഞ് കൊടുത്തു.
ക്രെഡിറ്റ് കാർഡ് ലഭിക്കുന്നമെങ്കിൽത്തന്നെ നമുക്ക് കൃത്യമായ സാമ്പത്തിക അച്ചടക്കം വേണം. നിങ്ങളുടെ ആവശ്യനുസരണം ഉപയോഗിക്കാനും തിരിച്ചടക്കാനും നൽകുന്ന ഒരു വായ്പയാണ് ക്രെഡിറ്റ് കാർഡ്. ഈ വായ്പയുടെ കുറഞ്ഞ പരിധി നിങ്ങൾക്ക് നിശ്ചയിക്കാം എങ്കിലും കൂടിയ പരിധി നിങ്ങളുടെ വരുമാനത്തെയും സിബിലിനെയും ആശ്രയിച്ചിരിക്കും. നിങ്ങളുടെ വരവ് ചെലവറിഞ്ഞ് വേണം ഇതിൽ ഒരു തീരുമാനമെടുക്കാൻ.
പരിധി അറിഞ്ഞ് ചെലവാക്കുക
കാർഡ് നിങ്ങൾക്ക് സ്വയ്പ്പ് ചെയ്തോ എ ടി എമ്മിൽ നിന്നോ ഉപയോഗപ്പെടുത്താം. എടിഎമ്മിൽ നിന്ന് പണമായി പിൻവലിക്കുമ്പോൾ ചാർജ് ഈടാക്കപ്പെടും. അതു കൊണ്ട് പരമാവധി സ്വയ്പ്പ് ചെയ്യുകയോ ഓൺലൈൻ വഴി പണമടയ്ക്കാനോ സാധനങ്ങൾ വാങ്ങാനോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
ഇനി ഒരാൾക്ക് പരിധി 50,000 രൂപയാണെങ്കിൽ. അതിൽ പതിനായിരം രൂപ ചെലവാക്കിയാൽ പതിനായിരം രൂപ 48 ദിവസത്തിനകം തിരിച്ചടച്ചാൽ നിങ്ങൾക്ക് പലിശ നൽകേണ്ടി വരില്ല. ഈ 48 ദിവസം പലിശ രഹിത കാലയളവാണ്. എന്നാൽ 48 ദിവസം കഴിഞ്ഞാൽ ഭീമമായ പലിശ നൽകേണ്ടി വരും. ഇത് വർഷം 40 മുതൽ 50 ശതമാനം വരെ വരും. അതുകൊണ്ട് തന്നെ ഈ പലിശരഹിത കാലയളവിനെ പരമാവധി പ്രയോജനപ്പെടുത്തുക.
ക്രെഡിറ്റ് കാർഡിന്റെ മറ്റൊരു സവിശേഷതയാണ് ഈ എം ഐ സംവിധാനം. ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ രൊക്കം പണമടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇ എം ഐ സംവിധാനം പ്രയോജനപ്പെടുത്താം. ഇൻസ്റ്റാൾമെന്റ സ്കീം പോലെ പണം കുറേശെയായി തിരിച്ചടച്ചാൽ മതി.
ഇനി ചില മാസങ്ങളിൽ ഒരു അത്യാവശ്യത്തിനായി കൂടുതൽ ചെലവാക്കേണ്ടി വന്നാൽ ഒരു നിശ്ചിത തുക (മിനിമം എമൗണ്ട് ഡ്യൂ) നൽകി ബാക്കിയടയ്ക്കാനുള്ള തുക പലിശ നൽകി കൊണ്ട് അടുത്ത മാസത്തേക്ക് നീക്കാം.
റൂപേ, വിസ, മാസ്റ്റര്‍ കാര്‍ഡ് കമ്പനികള്‍ പലത്
എന്നാൽ, മൊത്തമായി അടക്കാൽ കഴിയുന്നവർക്ക് ബില്ലിംഗ് കാലാവധി (48 ദിവസം) ക്കുള്ളിൽത്തന്നെ പണമടച്ചാൽ പലിശ നൽകേണ്ടതില്ല. ഇതിനെ ടോട്ടൽ എമൗണ്ട് ഡ്യൂ എന്ന് വിളിക്കും.
മുകളിൽ പറഞ്ഞ രണ്ട് ഓപ്ഷനുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇതിന് ഒരു സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നൽകിയാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തന്നെ നിശ്ചിത തീയതിക്കുള്ളിൽ പണം എടുത്തോളും.
വിവിധ പ്ലാറ്റ്ഫോഫോമുകൾ കാർഡ് തൽകുന്നുണ്ട് ഇവയിൽ പ്രധാനമാണ് റൂപ്പേ, വിസ, മാസ്റ്റർ എന്നീ കമ്പനികൾ. പല കാർഡുകളും ക്യാഷ്ബാക്കുകൾ മുതൽ ഷോപ്പിംഗ് പോയിന്റുകൾ വരെ നൽകുന്നുണ്ട്. ചിലർക്ക് എയർപോർട്ടുകളിലെ ലോഞ്ച് സംവിധാനങ്ങൾ നൽകുന്നു. നിങ്ങൾ യാത്ര ചെയ്യൂമ്പോൾ ഇത്തരത്തിലുള്ള കാർഡുണ്ടെങ്കിൽ എയർപോർട്ടിലെ ചില തിരഞ്ഞെടുത്ത ലോഞ്ചികളിൽ സൗജന്യമായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യാം.
ആദിത്യന് എല്ലാ മാസവും ചെറിയ ഒരു തുകയാണ് അധികച്ചെലവ് വരുന്നത്. ക്രെഡിറ്റ് കാർഡുപയോഗിച്ച് ആരുടെ മുന്നിലും കൈ നീട്ടാതെ ആവശ്യങ്ങൾ നടന്നു പോവുകയും ചെയ്യും. സ്വയം നിയന്ത്രിച്ചാൽ മാത്രം മതി എന്ന് തോന്നുകയും ചെയ്തു. ഇപ്പോള്‍ കക്ഷി കൂളാണ്...
മുന്‍ ലക്കങ്ങള്‍:
#1 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി
#2 500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം
#3 വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം
#4 1000 രൂപയില്‍ എല്ലാം സുരക്ഷിതം; റിട്ടയര്‍മെന്‍റിനോട് ഭയം വേണ്ട, നിങ്ങളെ തേടി നേട്ടം വരും