ഭവന വായ്പകള്‍ക്ക് 30 ബേസിക്ക് പോയിന്റ് പലിശ ഇളവുമായി എസ്ബിഐ

ബാലന്‍സ് കൈമാറ്റം ചെയ്യുമ്പോഴും ഡിജിറ്റല്‍ രീതിയില്‍ വായ്പ എടുക്കുമ്പോഴും വനിതകള്‍ വായ്പ എടുക്കുമ്പോഴും അഞ്ച് ബേസിക്ക് പോയിന്റ് ഇളവു ലഭിക്കും.

home loan interest rate reduce

തിരുവനന്തപുരം: എസ്ബിഐ ഭവന വായ്പകള്‍ക്ക് സിബില്‍ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ 30 ബേസിക്ക് പോയിന്റ് പലിശ ഇളവ് ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.80 ശതമാനം മുതലും അതിനു മുകളിലുള്ളവയ്ക്ക് 6.95 ശതമാനം മുതലുമാണ് പലിശ നിരക്ക്.  

ബാലന്‍സ് കൈമാറ്റം ചെയ്യുമ്പോഴും ഡിജിറ്റല്‍ രീതിയില്‍ വായ്പ എടുക്കുമ്പോഴും വനിതകള്‍ വായ്പ എടുക്കുമ്പോഴും അഞ്ച് ബേസിക്ക് പോയിന്റ് ഇളവ് ലഭിക്കും. എട്ടു മെട്രോ നഗരങ്ങളില്‍ അഞ്ചു കോടി രൂപ വരെ വായ്പ എടുക്കുമ്പോള്‍ 30 ബേസിക്ക് പോയിന്റ് വരെ പലിശ ഇളവും ലഭിക്കും.

വായ്പ എടുക്കുന്നവര്‍ക്ക് 2021 മാര്‍ച്ച് വരെയാണ് ഇളവുകള്‍ നല്‍കുകയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ റീട്ടെയില്‍ ആന്റ് ഡിജിറ്റല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ സിഎസ് ഷെട്ടി പറഞ്ഞു. യോനോ ആപിലൂടെ ഏതാനും ക്ലിക്കുകള്‍ വഴി മുന്‍കൂര്‍ അനുമതിയുള്ള ഭവന വായ്പാ ടോപ് അപുകള്‍ നേടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest Videos
Follow Us:
Download App:
  • android
  • ios