എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ്; ഫിക്സഡ് ഡെപ്പോസിറ്റിന് ഉയർന്ന പലിശനിരക്ക് ഏത് ബാങ്കിൽ; വിശദാംശങ്ങൾ
റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയിലും, ഓഹരിവിപണിയിലെ പ്രകടനങ്ങൾ ബാധിക്കാത്തതിനാലും സ്ഥിരനിക്ഷേപങ്ങൾ, നിക്ഷേപകരുടെ ഇഷ്ട ചോയ്‌സുകളിലൊന്നാണ്.
മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ എഫ്ഡികൾ പൊതുവെ ജനപ്രിയ നിക്ഷേപങ്ങൾ തന്നെയാണ്. 2022 മെയ് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തവണകളായി റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം, വിവിധ ബാങ്കുകളുടെ സ്ഥിരനിക്ഷേപ നിരക്കുകളും വർധിച്ചു. ചില ബാങ്കുകൾ എഫ്‍ഡികളിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ ഒരു എഫ്ഡിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രമുഖ ബാങ്കുകൾവാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് പരിശോധിച്ചുവേണം നിക്ഷേപം തുടങ്ങാൻ. റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയിലും, ഓഹരിവിപണിയിലെ പ്രകടനങ്ങൾ ബാധിക്കാത്തതിനാലും സ്ഥിരനിക്ഷേപങ്ങൾ, നിക്ഷേപകരുടെ ഇഷ്ട ചോയ്‌സുകളിലൊന്നാണ്. മൂന്ന് പ്രമുഖ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ആക്‌സിസ് ബാങ്ക് എന്നിവ രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്ന നിലവിലെ സ്ഥിര നിക്ഷേപ (എഫ്‌ഡി) പലിശ നിരക്കുകളുടെ താരതമ്യം നോക്കാം
ALSO READ: മെനുവിൽ നിന്നും തക്കാളിയെ ഒഴിവാക്കി മക്ഡൊണാൾഡ്സ്; കടകൾക്ക് മുൻപിൽ നോട്ടീസ്
എച്ച്‌ഡിഎഫ്‌സി
നിലവിൽ നിക്ഷേപത്തിന്റെ കാലാവധിയെ ആശ്രയിച്ച് 3 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് ലഭ്യമാക്കുന്നത്. ഒരു വർഷം മുതൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് അറിഞ്ഞുവെയ്ക്കാം
പലിശ നിരക്കുകള്‍
1വർഷം മുതൽ 15 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്: പൊതുജനങ്ങൾക്ക് - 6.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.10 ശതമാനം
15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.60 ശതമാനം
18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
2 വർഷം 11 മാസം 1 ദിവസം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
4 വർഷം 7 മാസം മുതൽ 55 മാസം വരെ: പൊതുജനങ്ങൾക്ക് - 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.75 ശതമാനം
5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം.
ALSO READ: ഫ്രൂട്ടിയുടെയും ആപ്പി ഫിസിന്റെയും വിജയത്തിന് പിന്നിലെ സ്ത്രീ; ആരാണ് നാദിയ ചൗഹാൻ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയിലെനിക്ഷേപങ്ങൾക്ക്: പൊതുജനങ്ങൾക്ക് - 5.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.75 ശതമാനം
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.25 ശതമാനം
1 വർഷം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
3 വർഷം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം
5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം.
ആക്സിസ് ബാങ്ക്
1 വർഷം മുതൽ 1 വർഷം വരെ 4 ദിവസം: പൊതു ജനങ്ങൾക്ക് 6.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം
1 വർഷം 5 ദിവസം മുതൽ 1 വർഷം 11 ദിവസം വരെ: പൊതു ജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം
1 വർഷം 11 ദിവസം മുതൽ 1 വർഷം 24 ദിവസം വരെ: പൊതു ജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം
1 വർഷം 25 ദിവസം മുതൽ 13 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം
13 മാസം മുതൽ 14 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം
14 മാസം മുതൽ 15 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം
15 മാസം മുതൽ 16 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം
16 മാസം മുതൽ 17 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം
17 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം
18 മാസം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം
2 വർഷം മുതൽ 30 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.05 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം
30 മാസം മുതൽ 3 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം
3 വർഷം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം
5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം