വന്‍ ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; വ്യക്തികളുടെ കൈയില്‍ കൂടുതല്‍ പണം എത്തിക്കാന്‍ ആലോചന

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നതിനൊപ്പം ജനുവരി 31 മുതൽ ഏപ്രിൽ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താനും പാർലമെന്ററികാര്യ മന്ത്രിസഭാ സമിതി ശുപാർശ ചെയ്തു. 

government may announce income tax cut in union budget 2020

ദില്ലി: കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഇത്തരത്തില്‍ ഒരാലോചന. ഇതോടൊപ്പം നികുതി ഘടന പരിഷ്കരിക്കാനും സര്‍ച്ചാര്‍ജ് ഒഴിവാക്കാനും ധനമന്ത്രാലയത്തിന് നീക്കമുളളതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇടത്തരക്കാരുടെ നികുതി 10 ശതമാനം കുറവ് വരുത്താനാണ് ആലോചന. ആദായ നികുതി കുറച്ചാല്‍ വ്യക്തികളുടെ കൈയില്‍ കൂടുതല്‍ പണം എത്തുമെന്നും അത് രാജ്യത്തെ ചെലവിടല്‍ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. 

മുന്‍പ് വ്യവസായ മേഖലയില്‍ ഉയരുന്ന പ്രതിസന്ധി കണക്കിലെടുത്ത് കോര്‍പ്പറേറ്റ് നികുതി സര്‍ക്കാര്‍ കുറച്ചിരുന്നു. ഈ വർഷത്തെ ബജറ്റിൽ, ധനകാര്യ മന്ത്രാലയം ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരവധി നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. 

ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയർന്ന വരുമാനമുള്ളവർക്കുള്ള പുതിയ സ്ലാബുകൾ, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കൽ എന്നിവയാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ള നടപടികൾ.

ഇപ്പോള്‍ നടന്നുവരുന്ന ബജറ്റിന് മുമ്പുള്ള മീറ്റിംഗുകൾ അവസാനിച്ചുകഴിഞ്ഞാൽ, നടപടികളെക്കുറിച്ച് അന്തിമ തീരുമാനം ധനമന്ത്രി സ്വീകരിക്കും. അതിനുശേഷം നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യും. 

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നതിനൊപ്പം ജനുവരി 31 മുതൽ ഏപ്രിൽ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താനും പാർലമെന്ററികാര്യ മന്ത്രിസഭാ സമിതി ശുപാർശ ചെയ്തു. സെഷന്റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാർച്ച് രണ്ട് മുതൽ ഏപ്രിൽ മൂന്ന് വരെയുമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios